ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്! മറുപടിയുമായി പികെ ഫിറോസ് 

AUGUST 12, 2025, 8:48 PM

മലപ്പുറം: കഴിഞ്ഞ ദിവസമാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ  കെ ടി ജലീൽ വിജിലൻസിന് പരാതി നൽകിയത്.  വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നൽകിയ പരാതിയുടെ പകർപ്പ് കെടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 

 പി കെ ഫിറോസ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ജലീൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ജലീലിന് മറുപടിയുമായി പി കെ ഫിറോസ് രം​ഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീലിന് മറുപടി നൽകിയത്.

പികെ ഫിറോസ്  ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ 

vachakam
vachakam
vachakam

നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്. എന്നും രാവിലെ എണീറ്റാൽ "പി.കെ ഫിറോസ്, പി.കെ ഫിറോസ്" എന്ന് പല വട്ടം ഉരുവിടുക, പിന്നെ ഇടക്കിടക്ക് "വയനാട് വയനാട്'' "ലീഗ് ലീഗ്'' എന്ന് പിച്ചും പേയും പറയുക. ഇതൊക്കെയാണ് ഇക്കാൻ്റെ ഇപ്പോഴത്തെ ജോലി. 

എനിക്കെതിരെ പരാതി കൊടുക്കാൻ വേണ്ടി മാത്രം സർക്കാർ ശമ്പളം കൊടുത്ത് ഒരാളെ മന്ത്രി ആപ്പീസിൽ ജോലിക്കെന്ന പേരിൽ നിയമിച്ചിരുന്നു. അയാള് നാടായ നാട് മുഴുവൻ പരാതി കൊടുത്തു. എന്നിട്ടെന്തായി? എല്ലാം ഖുദാ ഗവ😜! എന്ത് ചെയ്താലും കൈവിട്ട വാക്കും തെറിച്ചു പോയ മന്ത്രി സ്ഥാനവും തിരികെ കിട്ടൂല ഇക്കാ.

ഇപ്പോ ഇക്ക തന്നെ യുദ്ധം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. 2011ൽ 13 സെൻ്റ് സ്ഥലം വാങ്ങിയത് ഇക്കാക്ക് സഹിച്ചിട്ടില്ലത്രേ! എം.എൽ.എയും മന്ത്രിയുമൊന്നുമല്ലാത്ത ഒരാൾക്ക് ഇതൊക്കെ എങ്ങിനെ സാധിച്ചു എന്ന് പുള്ളിയെ ബോധ്യപ്പെടുത്തിയിട്ടല്ലത്രേ! പോരാത്തതിന് 2013ൽ വീട് പണിയും തുടങ്ങി. 2020 ആകുമ്പോഴേക്ക് പണിയും തീർത്തു. ഇതൊക്കെ ഇക്ക എങ്ങിനെ സഹിക്കും?

vachakam
vachakam
vachakam

ഒരു പണിയുമെടുക്കാതെ സ്ഥലം വാങ്ങുന്നതും വീട് വെക്കുന്നതുമൊക്കെ കൂടെയുള്ളവരുടെ ശീലമല്ലേ ഇക്കാ? മുമ്പൊരു നേതാവിൻ്റെ വീട് കാണാൻ പോയതും അതിൻ്റെ പേരിൽ അവരെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തതുമൊക്കെ ഇക്ക മറക്കാനിടയില്ലല്ലോ? സേവനമൊന്നും നൽകാതെ ലക്ഷങ്ങൾ വാങ്ങിയ ഒരു കേസ് കൂടെയുള്ളവർ ഇപ്പോ നടത്തുന്നതും അറിഞ്ഞൂടെ ഇക്കാക്ക്. എല്ലാരും അങ്ങിനെ ആണെന്ന് വിചാരിക്കല്ലേ ഇക്കാ.

ഇക്കാ

ഒന്ന് ചോദിച്ചോട്ടെ

vachakam
vachakam
vachakam

എനിക്ക് ജോലിയും കൂലിയുമില്ലാന്ന് ഒരു ഭാഗത്ത് പറയുകയും വേറൊരു ഭാഗത്ത് ട്രാവൽസും വില്ല പ്രോജക്ടുമൊക്കെ ഉണ്ടെന്നും പറയുന്നത് കേട്ടല്ലോ!  ഒന്നും അങ്ങോട്ട് മെനയാകുന്നില്ലല്ലോ ഇക്കാ!

പിന്നെ ഇക്കാ,

പരാതി കൊടുക്കുന്നതൊക്കെ കൊള്ളാം. പോലീസ് അന്വേഷണം നടത്തി ഇക്കാൻ്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ചവറ്റു കൊട്ടയിലിട്ടാൽ അവരെ സസ്പെൻ്റ് ചെയ്യരുത്. അതും കഴിഞ്ഞ് ഇക്ക കൊടുക്കുന്ന സ്വകാര്യ അന്യായം കോടതി എടുത്ത് തോട്ടിലെറിയുമ്പോൾ ജഡ്ജിയെ തെറി വിളിക്കരുത്.

ഇക്കാ...

ഇക്കയുടെ അഴിമതിയും പിൻവാതിൽ നിയമനവും ഞാൻ കയ്യോടെ പൊക്കിയതിന് ശേഷം ഇക്കഴിഞ്ഞ ഏഴ് കൊല്ലമായിട്ട് എനിക്കെതിരെ എന്തെല്ലാം അന്വേഷണം നടത്തി, എവിടെയെല്ലാം പരാതി നൽകി. എന്നിട്ട് എന്തെങ്കിലും ആയോ ഇക്കാ?

അത് കൊണ്ട് അവസാനമായിട്ട് പറയാണ്

നീ നെനച്ചാൽ എതുമേ മുടിയാത് അണ്ണാ...

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam