വിഭജന ഭീതി ദിനം : കേരള സർവകലാശാലയിൽ ആശയക്കുഴപ്പം

AUGUST 12, 2025, 9:24 AM

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട്  ആശയക്കുഴപ്പം. തുടർന്ന് പുതിയ സർക്കുലർ പുറത്തിറക്കി.

മുഖ്യമന്ത്രിയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. 

പരിപാടി ന‌ടത്തണമോ വേണ്ടയോ എന്നുള്ളത് അതത് കോളേജുകൾക്ക് തീരുമാനിക്കാം എന്നുള്ളതാണ് പുതിയ സർക്കുലറിൽ പറയുന്നത്. ഇത് കോളേജ് വികസന സമിതി ഡയറക്ടർ കോളേജുകൾക്ക് അയക്കുകയും ചെയ്തു.

vachakam
vachakam
vachakam

 ആ​ഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിവാദ സർക്കുലർ പുറത്തിറക്കിയിരുന്നു.

തുടർന്ന് പരിപാടി നടത്തണമെന്ന് നിർദേശിച്ചുകൊണ്ട് കേരള സർവകലാശാലയിൽ സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ, ​ഗവർണറുടെ സർക്കുലറിൽ മുഖ്യമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചതോടെ പരിപാടി നട‌ത്തണമെന്ന മുൻ സർക്കുലറിൽ നിന്ന് പിൻവാങ്ങിയാണ് ഡയറക്ടർ പുതിയ സർക്കുലർ പുറത്തിറക്കിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam