തിരുവനന്തപുരം: കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആഘോഷ പരിപാടികൾ നടക്കുമ്പോൾ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കളർ ഉടുപ്പുകൾ ഇടാമെന്ന തീരുമാനത്തിന് പിന്നാലെയാണ് സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.
സ്‌കൂൾ ബാഗിന്റെ അമിതഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നാണ് ശിവൻകുട്ടി തന്റെ പോസ്റ്റിൽ കുറിച്ചത്.
പഠനം ഒരു ഭാരമാകാതെ സന്തോഷകരമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം എന്നും പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കിന്റെയും ഭാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്