ലണ്ടന്‍: യുഎസ് താരം അമന്‍ഡ അനിസിമോവയെ നിഷ്പ്രഭയാക്കി വിംബിള്‍ഡണ്‍ വനിതാ കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെക്കിന്. 57 മിനിറ്റ് മാത്രം നീണ്ട മല്‍സരത്തില്‍ 6-0, 6-0 എന്ന നിലയില്‍ ഏകപക്ഷീയമായിരുന്നു ഇഗയുടെ വിജയം. ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് സെന്റര്‍ കോര്‍ട്ടില്‍ തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ചെത്തിയ കാണികള്‍ക്ക് നിരാശരാകേണ്ടി വന്നു. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്കയെ ഞെട്ടിച്ചെത്തിയ അനിസിമോവയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു.
ഇഗയെ സംബന്ധിച്ച് ദീര്‍ഘകാലത്തെ കാത്തിരിപ്പിന് അവസാനമാണ് ഈ വിംബിള്‍ഡണ്‍ കന്നി കിരീടം. കളിമണ്‍ കോര്‍ട്ടിന്റെ താരമെന്നറിയപ്പെടുന്ന ഇഗയുടെ ഗ്രാസ് കോര്‍ട്ടിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ ഹാട്രിക് വിജയം ഇഗ പൂര്‍ത്തിയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്