ലണ്ടൻ: ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് 22 റൺസിന് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമിന്‍റെ രണ്ടു പോയന്‍റ് വെട്ടിക്കുറച്ചു.
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ നടപടി. ബെൻ സ്റ്റോക്സിനും സംഘത്തിനും മാച്ച് ഫീയുടെ 10 ശതമാനം പിഴയും ചുമത്തി.
മാച്ച് റഫറി റിഷീ റിച്ചാഡ്സണാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. അനുവദിക്കപ്പെട്ട സമയവും കഴിഞ്ഞാണ് മത്സരത്തിൽ ഇംഗ്ലണ്ട് രണ്ട് ഓവർ പൂർത്തിയാക്കിയത്.
ഐ.സി.സി പെരുമാറ്റച്ചട്ട പ്രകാരം വൈകിയെറിയുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ചു ശതമാനമാണ് പിഴ ചുമത്തുക. കൂടാതെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റിൽനിന്ന് ഓരോ പോയന്‍റ് വീതവും വെട്ടിക്കുറക്കും.
ഇതോടെ മൊത്തം രണ്ടുപോയന്‍റാണ് ഇംഗ്ലണ്ടിന്‍റെ വെട്ടിക്കുറച്ചത്. ഇതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് വീണു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്