ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിന്റെ നിലവിലെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു സുനിൽ ഛേത്രി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അനിശ്ചിതമായി മാറ്റിവച്ചതിനെ തുടർന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. 'ഇന്ത്യൻ ഫുട്ബോളിന്റെ നിലവിലെ അവസ്ഥ വളരെ ആശങ്കാജനകമാണ്. കളിക്കാർ, സ്റ്റാഫ് അംഗങ്ങൾ, ഫിസിയോകൾ എന്നിവരിൽ നിന്ന് എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.
എന്റെ ക്ലബ്ബിൽ നിന്ന് മാത്രമല്ല, മറ്റ് ക്ലബ്ബുകളിൽ നിന്നും. ഇന്ത്യൻ ഫുട്ബോൾ ലോകത്തിലെ എല്ലാവരും നമ്മൾ നേരിടുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ആശങ്കാകുലരും വേദനാജനകരരും ഭയന്നവരുമാണ്,' ഛേത്രി എക്‌സിൽ എഴുതി.
ഐ.എസ്.എൽ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് 2025-26 സീസൺ അനിശ്ചിതമായി നീട്ടിയത്. ഇതുസംബന്ധിച്ച് ക്ലബുകളെയും ഫുട്ബാള്‍ ഫെഡറേഷനെയും എഫ്.എസ്.ഡി.എൽ രേഖാമൂലം അറിയിച്ചിരുന്നു.
റിലയന്‍സ് ഗ്രൂപ്- സ്റ്റാർ സംയുക്ത സംരംഭമാണ് എഫ്.എസ്.ഡി.എൽ. സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് നേരത്തേ എ.ഐ.എഫ്.എഫ് പുതിയ സീസണ്‍ മത്സര കലണ്ടർ പുറത്തിറക്കിയത്.
ഫുട്ബാൾ സീസൺ മുടങ്ങാതിരിക്കാൻ കായികരംഗത്തുള്ള എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ട്, എത്രയും വേഗം സ്ഥിരം പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി കാത്തിരിക്കണമെന്നും താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്