ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ശുഭ്മാന്‍ ഗില്‍ താഴേക്ക്. ആറാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ നായകന്‍ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഒമ്പതാം സ്ഥാനത്താണ്. ആദ്യ 10 റാങ്കിങില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യക്കാരായ യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത് എന്നിവരുടേയും റാങ്കുകള്‍ താഴ്ന്നിട്ടുണ്ട്.
നാലാം സ്ഥാനവുമായി ഇന്ത്യക്കാരില്‍ ഏറ്റവും മുന്നിലായിരുന്ന ജയ്‌സ്വാള്‍ അഞ്ചിലെത്തി. ഏഴാം സ്ഥാനത്തായിരുന്ന ഋഷഭ് പന്ത് എട്ടാം സ്ഥാനത്താണ്.
ഉയര്‍ന്ന റാങ്കിങ് ഉണ്ടായിരുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയതാണ് മൂന്ന് ഇന്ത്യക്കാരുടെയും റാങിങ് കുറയാന്‍ കാരണം. ഗില്ലിന് 765ഉം പന്തിന് 779ഉം ജയ്‌സ്വാളിന് 801ഉം പോയിന്റാണുള്ളത്.
ആദ്യ 10 റാങ്കിന് ശേഷം പിന്നീട് 34, 35 സ്ഥാനങ്ങളിലാണ് ഇന്ത്യന്‍ ബാറ്റര്‍മാരുള്ളത്. അഞ്ച് സ്ഥാനങ്ങള്‍ വീതം മെച്ചപ്പെടുത്തി രവീന്ദ്ര ജഡേജയും കെഎല്‍ രാഹുലുമാണ് യഥാക്രമം ഈ സ്ഥാനങ്ങളില്‍. പിന്നീട് ഒരു ഇന്ത്യക്കാരനെ കാണാന്‍ 74ാം സ്ഥാനത്ത് എത്തണം. വാഷിങ്ടണ്‍ സുന്ദര്‍ 74ലും നിതീഷ് റെഡ്ഡി 77ലും നില്‍ക്കുന്നു.
ഇന്ത്യക്കെതിരായ ലോര്‍ഡ്സ് ടെസ്റ്റിലെ വീരോചിത പ്രകടനത്തിലൂടെ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 888 റേറ്റിങ് പോയിന്റുള്ള റൂട്ട് സഹതാരം ഹാരി ബ്രൂക്കിനെ മറികടന്നാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്