ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളായി പ്രവർത്തിച്ച വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും അപ്രതീക്ഷിതമായാണ് ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ നിരാശാജനകമായ ഓസ്‌ട്രേലിയൻ പര്യടനത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് , ഇരുവരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്.
ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) എന്നിവർ ഇതിൽ പങ്കാളികളാണെന്നും ആരോപണങ്ങൾ ഉയർന്നു.ഇവരുടെ നിലപാടുകള്‍ നിര്‍ബന്ധിക്കാന്‍ പ്രേരിപ്പിച്ചു എന്നായിരുന്നു കിംവദന്തികള്‍. ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ.
രോഹിതും കോഹ്‌ലിയും വിരമിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി. വിരമിക്കല്‍ ഒരു കളിക്കാരന്റെ സ്വന്തം തീരുമാനമാണ്. ക്രിക്കറ്റ് ഭരണസമിതിയിലെ ആര്‍ക്കും കളിക്കാരനെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാവില്ല- കിംവദന്തികള്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ച് രാജീവ് ശുക്ല പറഞ്ഞു.
ലണ്ടനില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് രാജീവ് ശുക്ല ആരോപണങ്ങളെല്ലാം നിഷേധിച്ചത്. രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും അഭാവം നമുക്കെല്ലാവര്‍ക്കും അനുഭവപ്പെടുന്നുണ്ട്. വിരമിക്കല്‍ തീരുമാനം അവര്‍ സ്വന്തമായി എടുത്തതാണ്. ഒരു കളിക്കാരനോടും വിരമിക്കാന്‍ ഞങ്ങള്‍ ഒരിക്കലും പറയില്ല. അത് ബിസിസിഐയുടെ നയമാണ്. അത് അവരുടെ തീരുമാനമായിരുന്നു- ശുക്ല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്