അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സല്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഈയാഴ്ച നടക്കുന്ന ടി-20 പരമ്പരയ്ക്കിടെ റസ്സല്‍ വിരമിക്കും. റസ്സല്‍ തന്റെ അവസാന രണ്ട് മത്സരങ്ങള്‍ ജൂലൈ 20, 22 തീയതികളില്‍ സബീന പാര്‍ക്കിലെ ഹോംഗ്രൗണ്ടില്‍ കളിക്കും.
37 കാരനായ ഓള്‍റൗണ്ടര്‍ രണ്ട് തവണ ലോക കിരീടം നേടിയ വിന്ഡീസ് ടീമുകളില്‍ അംഗമായിരുന്നു. 2012, 2016 വര്‍ഷങ്ങളില്‍ ഐസിസി ടി-20 ലോകകപ്പ് നേടിയ വിന്ഡീസ് ടീമുകളില്‍ റസ്സല്‍ മികച്ച പങ്കാളിത്തം വഹിച്ചു.
'വാക്കുകള്‍ക്ക് അതിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ കഴിയില്ല. വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍, ഈ നിലയിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ നിങ്ങള്‍ കൂടുതല്‍ കളിക്കാനും സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കാനും തുടങ്ങുന്തോറും നിങ്ങള്‍ക്ക് എന്ത് നേടാന്‍ കഴിയുമെന്ന് നിങ്ങള്‍ മനസ്സിലാക്കും,' റസ്സല്‍ പറഞ്ഞു.
2019 ന് ശേഷം ടി-20 ഫോര്‍മാറ്റില്‍ മാത്രമാണ് റസ്സല്‍ കളിച്ചത്. വിന്‍ഡീസിനായി 84 ടി-20 മത്സരങ്ങള്‍ കളിച്ച് 61 വിക്കറ്റുകളും 1,078 റണ്‍സും നേടി. 56 ഏകദിനങ്ങളില്‍ നിന്ന് 70 വിക്കറ്റുകളും 1034 റണ്‍സും വിന്‍ഡീസിനായി റസ്സല്‍ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്