പതിനെട്ടാം പിറന്നാള്‍ ആഘോഷത്തിന് ഉയരം കുറഞ്ഞവരെ എത്തിച്ചതില്‍ ബാഴ്‌സലോണ താരം ലാമിന്‍ യമാലിനെതിരെ വിമര്‍ശനം.
സംഭവത്തില്‍ യുവതാരം അന്വേഷണം നേരിടേണ്ടി വന്നേക്കും. വിഷയത്തില്‍ അന്വേഷണം ആരംഭിക്കാന്‍ സ്‌പെയിനിലെ സാമൂഹിക അവകാശ മന്ത്രാലയം പ്രോസിക്യൂട്ടര്‍മാരോട് ആവശ്യപ്പെട്ടതായാണ് വിവരം.
ഇത്തരം പ്രവണതകള്‍ മധ്യകാലത്തേക്ക് തിരികെ കൊണ്ടുപോകുന്നതാണെന്ന് മന്ത്രാലയം ഡയറക്ടര്‍ ജീസസ് മാര്‍ട്ടിന്‍ ബ്ലാങ്കോ പ്രതികരിച്ചു. പിറന്നാള്‍ ആഘോഷത്തിനായി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ എത്തിച്ചത് അപലപനീയമെന്ന് സ്‌പെയിനിലെ ഭിന്നശേഷിക്കാരുടെ അസോസിയേഷനും പ്രതികരിച്ചിരുന്നു.
ഇത്തരം പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായും സാമൂഹികമായും നടപടി സ്വീകരിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
ജുലൈ 13 നായിരുന്നു ലാമിന്‍ യമാലിന്റെ പതിനെട്ടാം പിറന്നാള്‍. ബാഴ്‌സയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഒലിവെല്ലയില്‍ നടന്ന ആഘോഷത്തില്‍ ഫുട്‌ബോള്‍ ലോകത്തെ പ്രമുഖരടക്കം പങ്കെടുത്തിരുന്നു.
പിറന്നാള്‍ ആഘോഷത്തിന് പെര്‍ഫോം ചെയ്യാനാണ് ഉയരം കുറഞ്ഞവരെ കൊണ്ടുവന്നത്. സ്‌പെയിനിലെ അക്കോണ്ട്രോപ്ലാസിയ അവസ്ഥ നേരിടുന്നവരുടെ കൂട്ടായ്മയാണ് പരാതിയുമായി രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്