റയൽ മഡ്രിഡിൽ ബ്രസീൽ സൂപ്പർതാരം റോഡ്രിഗോയ്ക്കായി വലവിരിച്ച് ടീമുകൾ. ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ബ്രസീൽ വിങ്ങറെ ടീമിലെത്തിക്കാൻ നീക്കം നടത്തുന്നതായാണ് വിവരം. ലിറോയ് സാനെ ഗലറ്റസാറെയിലേക്ക് പോയതോടെയാണ് ബയേൺ പകരക്കാരനെ തേടുന്നത്.
ലിവർപൂളിന്‍റെ കൊളംബിയൻ അറ്റാക്കർ ലൂയിസ് ഡയസിനെയാണ് ക്ലബ് ആദ്യം നോട്ടമിട്ടത്. 674 കോടി രൂപ ഡയസിന് വാഗ്ദാനം ചെയ്തെങ്കിലും ലിവർപൂൾ നിരസിച്ചു. ഈ നീക്കം പരാജയപ്പെട്ടതോടെയാണ് ബയേണിന്‍റെ അന്വേഷണം റോഡ്രിഗോയിലെത്തിയത്.
വരുന്ന സീസണിൽ ടീമിന്‍റെ അറ്റാക്കിങ് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് റോഡ്രിഗോക്കുവേണ്ടി ചരടുവലിക്കുന്നത്. 998 കോടി രൂപയാണ് താരത്തിന് ബയേണിന്‍റെ ഓഫറെന്നാണ് പുറത്തുവരുന്ന വിവരം. പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്ണലും റോഡ്രിഗോക്കുവേണ്ടി താൽപര്യം കാണിക്കുന്നുണ്ട്.
2019ൽ ബ്രസീൽ ക്ലബ് സാന്‍റോസ് എഫ്.സിയിൽനിന്ന് 449 കോടി രൂപക്കാണ് 24കാരനായ മുന്നേറ്റ താരം സാന്‍റിയാഗോ ബെർണബ്യൂവിലെത്തുന്നത്. 270 മത്സരങ്ങളിൽനിന്ന് 68 ഗോളുകളാണ് താരം നേടിയത്. കാർലോ ആഞ്ചലോട്ടിയുടെ റയലിൽ റോഡ്രിഗോക്ക് സുപ്രധാന സ്ഥാനമുണ്ടായിരുന്നു. സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്റും റോഡ്രിഗോയെ ക്ലബിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്