ബിർമിംഗ്ഹാം: രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 180 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യ ഉയർത്തിയ റൺ മല പിന്തുടർന്ന് ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽ പതറിയെങ്കിലും മൂന്നാം ദിനം സെഞ്ച്വറികളുമായി ജാമി സ്മിത്തും (പുറത്താകാതെ 184), ഹാരി ബ്രൂക്കും (154) അവരെ വൻ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയെ വെളളം കുടിപ്പിച്ചു.
എന്നാൽ ടീം സ്‌കോർ 387ൽ വച്ച് ബ്രൂക്കിനെ ആകാശ്ദീ പ് ക്ലീൻ ബൗഡ് ചെയ്തതോടെ കളി ഇന്ത്യ കൈക്കലാക്കി. തുടർന്നുള്ള വിക്കറ്റുകൾ ഇംഗ്ലണ്ടിന് 20 റൺസിനിടെ നഷ്ടമായി. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 6 വിക്കറ്റ് വീഴ്ത്തി. ആകാശ്ദീപ് നാല് വിക്കറ്റ് വീഴ്ത്തി.
77 /3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയാടെയായിരുന്നു. അടുത്തടുത്ത പന്തുകളിൽ ജോറൂട്ടിനേയും (22), ക്യാപ്ടൻ ബെൻ സ്റ്റോക്‌സിനേയും (0) സിറാജ് മടക്കിയതോടെ 84/5 എന്ന നിലയിലായി ഇംഗ്ലണ്ട്. എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച ബ്രൂക്കും സ്മിത്തും ഇന്ത്യൻ ബൗളർമാരെ സമർത്ഥമായി നേരിട്ടു.
ആറാം വിക്കറ്റിൽ ഇരുവരും 303 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ ഇരുവരും സെഞ്ച്വറിയും നേടി. സ്മിത്ത് 80 പന്തിലാണ് സെഞ്ച്വറി നേടിയത്. ബാസ്‌ബോൾ ശൈലിയിൽ ബാറ്റ് വീശിയ സ്മിത്ത് പ്രസിദ്ധ് എറിഞ്ഞ ഇന്നിംഗ്‌സിലെ 32-ാം ഓവറിൽ 1 സിക്‌സും 4 ഫോറും നേടി. ഒരു വൈഡുൾപ്പെടെ 23 റൺസാണ് ആ ഓവറിൽ പ്രസിദ്ധ് വഴങ്ങിയത്.
ഇംഗ്ലണ്ടിനെ ഫോളോൺ ഭീഷണിയിൽ നിന്ന് രക്ഷിച്ച് മുന്നേറിയ ഈ കൂട്ടുകെട്ട് ബ്രൂക്കിനെ പുറത്താക്കി ആകാഷ് ദീപ് തകർത്തു. 234 പന്ത് നേരിട്ട് 17 ഫോറും 1 സിക്‌സുംഉപ്പെട്ടതാണ് ബ്രൂക്കിന്റെ ഇന്നിംഗ്‌സ്. പിന്നീട് എത്തിയവരെ സിറാജും ആകാശും വപോലെ മടക്കി.
പുറത്താകാതെ 207 പന്തിൽ 184 റൺസ് നേടിയ സ്മിത്തിന്റെ ഇന്നിംഗ്‌സിൽ 21 ഫോറും 4 സിക്‌സുമുണ്ട്. ഇന്ത്യ നേരത്തേ ഒന്നാം ഇന്നിംഗ്‌സിൽ 587 റൺസിന് ഓൾഔട്ടായിരുന്നു.
തുടർന്ന് രണ്ടാം ഇന്നിംഗ്‌സ് തുടർന്ന ഇന്ത്യ കളി നിറുത്തുമ്പോൾ 28 റൺസെടുത്ത ജെയ്വാളിന്റെ വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇപ്പോൾ 244 റൺസ് ലീഡുണ്ട്. 28 റൺസെടുത്ത കെ.എൽ രാഹുലും, 7 റൺസെടുത്ത കരുൺ നായരുമാണ് ക്രീസിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്