ബിർമിംഗ്ഹാം: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസിന്റെ വമ്പൻ വിജയലക്ഷ്യമുയർത്തിയ ഇന്ത്യ വിജയപ്രതീക്ഷയിൽ. നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് 427/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ സ്റ്റമ്പെടുക്കുമ്പോൾ 72/3 എന്ന നിലയിൽ പതർച്ചയിലാണ്.
അവസാന ദിനമായ ഇന്നും ബൗളിംഗിലെ മികവ് തുടർന്നാൽ 7 വിക്കറ്റകലെ ഇന്ത്യയെ ജയം കാത്തിരിപ്പുണ്ട്. ഇനി പരമാവധി അവശേഷിക്കുന്ന 90 ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 536 റൺസാണ്.
സാക് ക്രോളി (0), ബെൻ ഡക്കറ്റ് (25), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിൽ നഷ്ടമായത്. ഒല്ലി പോപ്പും (24), ഹാരി ബ്രൂക്കുമാണ് (15) ക്രീസിൽ. ഇന്ത്യയ്ക്കായി ആകശ് ദീപ് രണ്ടും സിറാജ് ഒരുവിക്കറ്റും വീഴ്ത്തി.
64/1 എന്ന നിലയിൽ ഇന്നലെ രാവിലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയെ സെഞ്ച്വറിയുമായി ക്യാപ്ടൻ ശുഭ്മാൻ ഗിൽ മുന്നിൽ നിന്ന് നയിച്ചു. ആദ്യ ഇന്നിംഗ്സിൽ ഡബിൾ സെഞ്ച്വറി നേടിയ ഗിൽ രണ്ടാം ഇന്നിംഗ്സിൽ 162 പന്തിൽ 13 ഫോറും 8 സിക്‌സും ഉൾ പ്പെടെ 161 റൺസ് നേടി.
കരുൺ നായരുടെ വിക്കറ്റാണ് (26) ഇന്നലെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വൈകാതെ കെ.എൽ രാഹുലും (55) മടങ്ങി. തുടർന്ന്രിഷഭ് പന്തിനും (58 പന്തിൽ 65), രവീന്ദ്ര ജഡേജയ്ക്കുമൊപ്പം (പുറത്താകാതെ 69) സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കി ഗിൽ ഇന്ത്യയെ രക്ഷിച്ചു.
430 രണ്ടിന്നിംഗ്‌സിൽ നിന്നുമായി 430 റൺസ് ഗിൽ നേടി. ഒരു ടെസ്റ്റിൽ രണ്ടിന്നിംഗ്‌സിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ രണ്ടാമതാണ് ഗിൽ. ഒരു ടെസ്റ്റിൽ തന്നെ സെഞ്ച്വറി അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കുന്ന ആദ്യ സഖ്യമാണ് ഗിൽ ജഡേജ സഖ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്