കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ത്യൻ ടി20 വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി കളിക്കും. കെസിഎല്ലിലെ റെക്കോഡ് തുകയായ 26.80 ലക്ഷത്തിനാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്ന് ലക്ഷമായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില.
അഞ്ച് ലക്ഷത്തിൽ നിന്നാണ് സഞ്ജുവിനുള്ള ലേലം വിളി തുടങ്ങിയത്. എന്നാൽ തിരുവനന്തപുരം റോയൽസ് 20 ലക്ഷം വരെയാക്കി ഉയർത്തി. എങ്കിലും തൃശൂർ ടൈറ്റൻസ് വിട്ടുകൊടുത്തില്ല. 25 ലക്ഷം ഓഫർ ചെയ്ത് താൽപര്യം പ്രകടിപ്പിച്ചു.
എന്നാൽ ബ്ലൂ ടൈഗേഴ്‌സ് 26.80 രൂപയ്ക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ആദ്യ കെസിഎല്ലിൽ സഞ്ജു കളിച്ചിരുന്നില്ല. വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കി.
ജലജ് സക്‌സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിൾസ് സ്വന്തമാക്കി. പേസർ ബേസിൽ തമ്പി തിരുവനന്തപുരം റോയൽസിന് വേണ്ടി കളിക്കും.
8.4 ലക്ഷത്തിലാണ് ബേസിൽ തിരുവനന്തപുരത്തെത്തിയത്. ഷോൺ റോജർ തൃശൂർ ടൈറ്റൻസിന് വേണ്ടി കളിക്കും. 4.40 ലക്ഷത്തിലാണ് ഷോണിനെ ടൈറ്റൻസ് സ്വന്തമാക്കിയത്. സിജോമോൻ ജോസഫും തൃശൂരിലെത്തി 5.20 ലക്ഷമാണ് താരത്തിനായി മുടക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്