‘ദുബായ് ഓർക്കസ്ട്ര’ പദ്ധതിക്ക് ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി

JUNE 18, 2025, 9:37 AM

ദുബായ്: ആഗോളതലത്തിൽ യുഎഇ കലകളുടെയും സംസ്കാരത്തിന്റെയും സാന്നിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സാംസ്കാരിക സംരംഭമായ 'ദുബായ് ഓർക്കസ്ട്ര' പദ്ധതിക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

ദുബൈ കള്‍ച്ചര്‍ നേതൃത്വം നല്‍കുന്ന ഈ ദുബൈ ഓര്‍ക്കസ്ട്ര, പൊതുസ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. ആഗോള കലാവേദികളില്‍ ദുബൈയുടെ സാന്നിധ്യം പ്രകടമാക്കുന്നതിനും, സാംസ്‌കാരികവും മാനുഷികവുമായ സര്‍ഗാത്മകതയുടെ സന്ദേശം പുതുതലമുറകള്‍ക്ക് കൈമാറാന്‍ കഴിവുള്ളവരെ വളര്‍ത്തിയെടുക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ലോകോത്തര സാംസ്കാരിക കേന്ദ്രം, സർഗ്ഗാത്മകതയുടെ അഭിവൃദ്ധി പ്രാപിക്കുന്ന കേന്ദ്രം, കലാപരമായ പ്രതിഭകൾക്കുള്ള ചലനാത്മകമായ ആഗോള സംഗമസ്ഥാനം എന്നീ നിലകളിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കാനാണ് ദുബായ് ഓർക്കസ്ട്ര ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

പ്രാദേശിക സംഗീത മേഖലയെ മുന്നോട്ടു നയിക്കുന്നതിനും, എമിറാത്തി പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും, ഈ ഓര്‍ക്കസ്ട്ര പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ, 2025ഓടെ ദുബൈയെ സര്‍ഗാത്മകതയുടെ ആഗോള കേന്ദ്രമായി ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദുബൈ ക്രിയേറ്റീവ് എക്കണോമി സ്ട്രാറ്റജിയെയും ദുബൈ സോഷ്യല്‍ അജണ്ട 33നെയും ഈ പദ്ധതി പിന്തുണയ്ക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam