മുംബൈ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്റിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. മുംബൈ വിമാനത്താവളത്തിലേയ്ക്ക് അജ്ഞാത ഫോൺ കോൾ ലഭിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ കോളിലൂടെയുള്ള ഭീഷണി. ചണ്ഡീഗഡ് - മുംബൈ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
അതേസമയം വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ അധികൃതര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്