വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് നടത്തുന്ന അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിന്റെ ഉദ്ഘാടന കർമ്മം ജൂലായ് 17 (വ്യാഴം) രാവിലെ 9.30ന് നടത്തപ്പെട്ടു.
ചീഫ് ഗസ്റ്റ് ഡോ. സാറാ നൈറ്റ്, അഭിവന്ദ്യ മാത്യൂസ് മോർ അത്തീമോസ് മെത്രാപോലീത്താ, അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപോലീത്താ, റവ. ഫാ. ഏലിജാ എസ്താഫാനോസ് എന്നീ വിശിഷ്ട വ്യക്തികൾക്ക് പുറമെ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ വന്ദ്യ വൈദീകർ, നൂറ് കണക്കിന് വിശ്വാസികളും ഈ ധന്യ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ ആശംസാ സന്ദേശം അഭിവന്ദ്യ അന്തീമോസ് മെത്രാപോലീത്താ സദസ്സിൽ വായിച്ചു. വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. യോഹന്നാൻ 11.40 എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി, കുടുംബമേളയിൽ പഠന ക്ലാസുകളും ചർച്ചകളും ക്രമീകരിച്ചിട്ടുണ്ട്. റവ. ഫാ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി) സ്വാഗതം ആശംസിച്ചു.
മൂന്നര പതിറ്റാണ്ടിലധികം പിന്നിട്ട ഈ ഭദ്രാസനത്തിന്റെ പടിപടിയായുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ വിവരിച്ചു. അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കാനഡ റീജിയൻ, പ്രത്യേക ഭദ്രാസനമായി ഉയർത്തുന്നതിനുള്ള ശുപാർശ പരിശുദ്ധ പാത്രിയർക്കീസ് ബാവാക്ക് സമർപ്പക്കുമെന്ന് അഭിവന്ദ്യ മെത്രാപോലീത്താ ആറിയിച്ചു.
തുടർന്ന് 'മലങ്കര ദീപം 2025' ന്റെ പ്രകാശന കർമ്മം നടന്നു. വളരെ ഭംഗിായി ഈ വർഷത്തെ മലങ്കര ദീപം പ്രസിദ്ധീകരിക്കുവാൻ തക്കവണ്ണം സഹകരിച്ച ഏവർക്കും ചീഫ് എഡിറ്റൽ ബെൽമ സെഖറിയ നന്ദി പറഞ്ഞു.
ഫാ. കുരിയാക്കോസ് പുതുപ്പാടി (ലിറിക്‌സ്), തോമസ് വാരപെട്ടി (മ്യൂസിക്), എൽദോസ് പാലക്കാടൻ (വോക്കൽ), വി.ജെ. പ്രദീഷ് (ഓർക്കസ്‌ട്രേഷൻ) എന്നിവർ ചേർന്ന് തയ്യാറാക്കിയ 'നോർത്ത് അമേരിക്കൻ അതിഭദ്രാസന മക്കൾ' എന്ന ഗാനത്തിന്റെ സമർപ്പണവും നടന്നു. നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികാഘോഷത്തിന്റെ ചരിത്ര പ്രാധാന്യത്തെ സംബന്ധിച്ച് റവ. ഫാ. പോൾ തോട്ടക്കാട്ട് വിവരിച്ചു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്