ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ മാര്‍ജോറി ടെയ്ലര്‍ ഗ്രീനിനെയും കുടുംബത്തെയും വധിക്കുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതിന് വോയ്സ് ഓഫ് അമേരിക്കയിലെ മുന്‍ ജീവനക്കാരിയും റിസര്‍വ് പൊലീസ് ഉദ്യോഗസ്ഥയുമായ 64 കാരി വ്യാഴാഴ്ച അറസ്റ്റിലായി. ഏകദേശം രണ്ട് വര്‍ഷമായി ഇവര്‍ ഭീഷണി തുടങ്ങിയിട്ടെന്നാണ് വിവരം.
മേരിലാന്‍ഡിലെ 64 കാരിയായ സേത്ത് ജേസണെയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപ്പിറ്റോള്‍ പൊലീസ് (യുഎസ്സിപി) അറസ്റ്റ് ചെയ്തത്. കുടുംബാംഗത്തെ ഭീഷണിപ്പെടുത്തി ഫെഡറല്‍ ഉദ്യോഗസ്ഥനെ സ്വാധീനിച്ചതിനും, തട്ടിക്കൊണ്ടുപോകാനോ പരിക്കേല്‍പ്പിക്കാനോ ഉള്ള ഭീഷണിയുമായി അന്തര്‍സംസ്ഥാന ആശയവിനിമയം, അജ്ഞാത ടെലികമ്മ്യൂണിക്കേഷന്‍ പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി നാല് കുറ്റപത്രങ്ങളാണ് ഇവര്‍ക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു ലാപ്ടോപ്പ്, നിരവധി ടെലിഫോണുകള്‍, ഒരു ഐപാഡ്, ഒന്നിലധികം തമ്പ് ഡ്രൈവുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്