ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്. പാകിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപ് സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് ഇന്ത്യയിലേക്ക് പോകുമെന്നുമായിരുന്നു പാക്ക് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ ഇതേപ്പറ്റി അറിയില്ലെന്നാണ് പാക്ക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഒന്നും പറയാനില്ലെന്ന് ഇസ്ലാമാബാദിലെ യുഎസ് എംബസി വക്താവും പറഞ്ഞു. സന്ദര്‍ശന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിന് പിന്നാലെ രണ്ട് പ്രധാന ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചു. സ്ഥിരീകരണമില്ലാത്ത വാര്‍ത്ത സംപ്രേഷണം ചെയ്തതില്‍ ഒരു ടെലിവിഷന്‍ ചാനല്‍ മാപ്പ് പറയുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്