ഡാളസിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 18  മുതൽ 28 വരെ

JULY 18, 2025, 1:13 AM

കൊപ്പേൽ (ടെക്‌സാസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥയുമായ വി. അൽഫോൻസാമ്മയുടെ തിരുനാളിനു  കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഇന്ന് തുടക്കം.

ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം. പത്തു ദിവസം നീണ്ടു നിൽക്കുന്ന  തിരുനാൾ  ജൂലൈ 28 നു സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.

ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗൺസിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

vachakam
vachakam
vachakam


തിരുനാൾ പരിപാടികൾ:

ജൂലൈ 18 വെള്ളി: വൈകുന്നേരം  6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു കൊടിയേറ്റ്. തുടർന്ന്  വി. കുർബാന, നൊവേന, ലദീഞ്ഞ് (കാർമ്മികൻ: റവ. ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്)

vachakam
vachakam
vachakam

ജൂലൈ 19 ശനി: വൈകുന്നേരം 4:30 മുതൽ ദിവ്യകാരുണ്യആരാധന, 5:30 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസ് കറ്റേക്കര) ജൂലൈ 20 ഞായർ: രാവിലെ 7:00, 9:00, വൈകുന്നേരം 5:00 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ ജോൺസൺ കോവൂർ പുത്തൻപുരക്കൽ, ചാൻസലർ ഷിക്കാഗോ രൂപത)

ജൂലൈ 21 തിങ്കൾ: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോർജ് പാറയിൽ)

ജൂലൈ 22 ചൊവ്വ: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ബിനോയ് ഇല്ലിക്കമുറിയിൽ TOR)

vachakam
vachakam
vachakam

ജൂലൈ 23 ബുധൻ: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോബി ജോസഫ്)

ജൂലൈ 24 വ്യാഴം: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസ്  ഫ്രാൻസിസ് TOR)

ജൂലൈ 25 വെള്ളി: വൈകുന്നേരം 4:30 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5:30 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസഫ് അലക്‌സ്). തുടർന്ന് 7:30നു ഇടവകയുടെ ഫാമിലി ഡേയും കലാപരിപാടികളും സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ.

ജൂലൈ 26 ശനി:  വൈകുന്നേരം 4:30നു മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5:30 നു വി. കുർബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ. സിബി സെബാസ്റ്റ്യൻ MST). തുടർന്ന് 7:00 മണിക്ക് സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ മെലഡീസ് ക്ലബ് യുഎസ്എ ഒരുക്കുന്ന ഗാനമേളയും, വാർഡ് യൂണിറ്റുകൾ സംഘടിപ്പിക്കുന്ന 'തട്ടുകട' ഭക്ഷ്യ മേളയും.

ജൂലൈ 27 ഞായർ: വൈകുന്നേരം 5:00 ന് ആഘോഷമായ തിരുനാൾ കുർബാനയിൽ ഷിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികനാകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും, സ്‌നേഹവിരുന്നും നടക്കും.  

ജൂലൈ 28 തിങ്കളാഴ്ച വൈകുന്നേരം കൊടിയിറക്കത്തോടെ തിരുനാളിനു സമാപനമാകും. വൈകുന്നേരം 7:00നു പരേതരുടെ ആത്മശാന്തിക്കുവേണ്ടിയുള്ള ബലിയർപ്പണം, നൊവേന, ലദീഞ്ഞ് (റവ. ഫാ. ജിമ്മി എടക്കളത്തൂർ).


തിരുനാൾ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവർ  അറിയിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam