വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി രോഗാവസ്ഥ ഉണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. സിരാസംബന്ധമായ ആരോഗ്യപ്രശ്നമാണിത്.
നേരത്തേ ട്രംപിൻറെ കാലുകളിൽ വീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് രോഗാവസ്ഥ കണ്ടെത്തിയത്.
സിരകൾ തകരാറിലാവുകയും രക്തം പിന്നിലേക്ക് ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. കാലുകളിൽ രക്തം കെട്ടിക്കിടക്കുന്നതിനും സിരകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു.
ട്രംപിന്റെ കൈയിൽ കറുത്ത പാടുകൾ കാണുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം.
പ്രസിഡന്‍റിന്‍റെ ആരോഗ്യത്തിൽ ആശങ്കകളില്ലെന്നും 70 വയസ്സിന് മുകളിലുള്ളവരിൽ ഈ രോഗം സാധാരണമാണെന്നും വൈറ്റ് ഹൗസ് ഡോക്ടർ ഷോൺ ബാർബബെല്ല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്