റിലയൻസ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാർത്ഥികൾക്ക് അവസരം

AUGUST 21, 2025, 8:57 AM

  • 5000 ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുമാണ് ലഭിക്കുക
  • 2025 ഒക്‌റ്റോബർ നാലാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
  • 2024ൽ കേരളത്തിൽ നിന്നുള്ള 226 വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹരായിരുന്നു
  • 2022 ഡിസംബറിൽ, ധീരുബായ് അംബാനിയുടെ 90ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് 50,000 സ്‌കോളർഷിപ്പുകൽ നൽകുന്ന പദ്ധതി റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനി പ്രഖ്യാപിച്ചത്

 കൊച്ചി/മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ സ്‌കോളർഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റിലയൻസ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളർഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വർഷവും രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളർഷിപ്പ് പദ്ധതിയാണിത്. 2024ൽ കേരളത്തിൽ നിന്നുള്ള 226 വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹരായിരുന്നു. റിലയൻസ് ഫണ്ടേഷൻ അണ്ടർ ഗ്രാജുവേറ്റ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം 5,000 ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ബിരുദ (യുജി) കോഴ്‌സിന് ചേർന്ന ആദ്യവർഷ വിദ്യാർത്ഥികളാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.

എൻജിനീയറിംഗ്, ടെക്‌നോളജി, എനർജി, ലൈഫ് സയൻസസ് തുടങ്ങിയ തെരഞ്ഞെടുത്ത മേഖലകളിലെ 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളർഷിപ്പ് ലഭിക്കുക. വിദ്യാർത്ഥികൾക്ക് പൂർണമായ പിന്തുണയും ഫണ്ടേഷൻ നൽകും.

vachakam
vachakam
vachakam

സമൂഹത്തിനായി വലിയ രീതിയിൽ, ഹരിത കാഴ്ച്ചപ്പാടോടെയും ഡിജിറ്റലായും ചിന്തിക്കുന്ന വിദ്യാർത്ഥികളെ ഭാവിയിലെ നേതാക്കളായി വളർത്തിയെടുക്കുന്നതാണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളർഷിപ്പ്. ആറ് ലക്ഷം രൂപയാണ് പിജി സ്‌കോളർഷിപ്പായി ലഭിക്കുക, മാത്രമല്ല ദേശീയ വികസനത്തിനും ആഗോള പുരോഗതിക്കും സഹായിക്കുന്ന തരത്തിലുള്ള ഗവേഷണങ്ങളിൽ ഏർപ്പെടാൻ വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയും റിലയൻസ് ഫൗണ്ടേഷൻ നൽകും.

ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് ചേർന്ന ആദ്യവർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത. വിദഗ്ധരുടെ മെന്റർഷിപ്പ്, നേതൃത്വ, നൈപുണ്യ വികസന പരിശീലനങ്ങൾ, സാമൂഹ്യ വികസനത്തിൽ പങ്കാളികളാകാനുള്ള അവസരങ്ങൾ തുടങ്ങിയ കാര്യങ്ങളും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കും.

2022 ഡിസംബറിൽ, ധീരുഭായ് അംബാനിയുടെ 90ാം ജന്മവാർഷിക വേളയിൽ, യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സ്‌കോളർഷിപ്പ് നൽകുന്നത്. അതിന് ശേഷം ഓരോ വർഷവും 5000 ബിരുദ വിദ്യാർത്ഥികൾക്കും 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് നൽകിവരുന്നുണ്ട്.

vachakam
vachakam
vachakam

ഒരു രാജ്യത്തിന്റെ പുരോഗതി സാധ്യമാക്കാനുള്ള ഏറ്റവും മികച്ച മാർഗം യുവതലമുറയിൽ നിക്ഷേപിക്കുകയാണെന്ന റിലയൻസ് സ്ഥാപകൻ ധീരുബായ് അംബാനിയുടെ കാഴ്ച്ചപ്പാടിൽ പ്രചോദനമുൾക്കൊണ്ടാണ് റിലയൻസ് 29 വർഷമായി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകിവരുന്നത്. ഇതുവരെ 28,000 സ്‌കോളർഷിപ്പുകളാണ് ഫൗണ്ടേഷൻ നൽകിയത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam