നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ആഗോള കാർഡ് പേയ്മെന്റ് ശൃംഖലയായ റുപേ, ബുക്ക് മൈഷോയുമായി കൈകോർത്തു. പുതിയ പങ്കാളിത്തം ഒരു വർഷത്തേക്ക് നീണ്ടുനിൽക്കും. റുപേ ഉപഭോക്താക്കൾക്കായി ഒരു ലൈവ് ഇവന്റ്സ് പാസ്പോർട്ടും ഇത് ആരംഭിക്കും.
ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് സാംസ്കാരിക, വിനോദ പരിപാടികളിലേക്ക് എക്സ്ക്ലൂസീവ് ആക്സസ് നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ സംവിധാനം ഡിജിറ്റൽ-ഓൺ-ഗ്രൗണ്ട് ചാനലുകളിൽ പ്രവർത്തിക്കും. വിനോദത്തിനായുള്ള ഏകീകൃത പേയ്മെന്റായിരിക്കും ഇത്.
ലൈവ് ഇവന്റ് പാസ്പോര്‍ട്ട് എന്ന സംവിധാനത്തിലൂടെ റുപെ കാര്‍ഡ് ഉടമകള്‍ക്ക് സണ്‍ബേണ്‍, ലോല്ലാപലൂസ ഇന്ത്യ, ബാന്‍ഡ് ലാന്‍ഡ് പോലുള്ള ബുക്ക് മൈ ഷോയിലെ പ്രധാന ഇവന്റുകളില്‍ പ്രത്യേക പരിഗണന ലഭിക്കും. കൂടാതെ പ്ലാറ്റ്ഫോമിലെ മറ്റ് ഇവന്റുകളിലും റുപെ കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
കൂടാതെ മുന്‍കൂട്ടിയുള്ള പ്രീ-സെയില്‍ ടിക്കറ്റ് ആക്സസ്, സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ മുന്‍ഗണന, , ക്യൂറേറ്റഡ് ഭക്ഷണ പാനീയ ഓപ്ഷനുകള്‍, എക്സ്ക്ലൂസീവ് മര്‍ച്ചന്‍ഡൈസ് പ്രിവിലേജുകള്‍, ഓണ്‍-സൈറ്റ് ടോപ്പ്-അപ്പുകള്‍ക്കുള്ള ഫാസ്റ്റ്-ലെയ്ന്‍ എന്‍ട്രി, തിരഞ്ഞെടുത്ത വേദികളില്‍ പ്രത്യേക ലോഞ്ച് സ്പെയ്സുകള്‍ എന്നീ ആനുകൂല്യങ്ങളും റുപെ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്