ജിഎസ്ടി ഘടനയിൽ അഴിച്ചുപണിക്ക് കേന്ദ്രം; 90% വസ്തുക്കളുടെയും നികുതി18% ആയി കുറഞ്ഞേക്കും 

AUGUST 15, 2025, 8:56 AM

ഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ  അഴിച്ചുപണിക്ക് കേന്ദ്രസർക്കാർ. നേരത്തെ, 12% സ്ലാബ് നീക്കം ചെയ്യുമെന്ന് സൂചനകൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഏറ്റവും ഉയർന്ന സ്ലാബായ 28% സ്ലാബ് ഒഴിവാക്കാനാണ് നീക്കം. ജിഎസ്ടിയിൽ 2-സ്ലാബ് ഘടന മതിയെന്ന് ധനമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. 

ജിഎസ്ടി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത്  ജിഎസ്ടി കൗൺസിലാണെങ്കിലും, കേന്ദ്രം 2-സ്ലാബ് ഘടന ശുപാർശ ചെയ്യും. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. സ്റ്റാൻഡേർഡ്, മെറിറ്റ് എന്നിങ്ങനെ രണ്ടു സ്ലാബുകൾ മതിയെന്നാണ് ധനമന്ത്രാലയത്തിന്റെ അഭിപ്രായം. അതായത് 12%, 28% എന്നിവ ഒഴിവാക്കി 5%, 18% സ്ലാബുകൾ നിലനിർത്തും.

12% സ്ലാബിലെ നിത്യോപയോഗ സാധനങ്ങൾ/സേവനങ്ങൾ‌ മിക്കവയും 5 ശതമാനത്തിലേക്ക് മാറ്റും. അതായത് ഇവയുടെ വില കുറയും. ജനങ്ങൾക്കും സംരംഭങ്ങൾക്കും അതു വൻ നേട്ടമാകും.

vachakam
vachakam
vachakam

28% സ്ലാബിലെ ഉൽപന്ന/സേവനങ്ങളെ 18 ശതമാനം സ്ലാബിലേക്കും മാറ്റുന്നതോടെ, അവയുടെ വിലയും താഴുന്നത് ജനങ്ങൾക്ക് ഗുണകരമാകും.

28% സ്ലാബിലെ 90% ഉൽപന്ന/സേവനങ്ങളെയും 18 ശതമാനത്തിലേക്ക് മാറ്റിയശേഷം ബാക്കിയുള്ള അത്യാഡംബര ഉൽപന്ന/സേവനങ്ങളെ 40% എന്ന സ്പെഷൽ സ്ലാബ് സൃഷ്ടിച്ച് അതിലേക്കുമാറ്റുമെന്നും സൂചനകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam