ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ബ്രഹ്‌മോസ് ഉപയോഗിച്ചോ? മിസൈല്‍ ബൂസ്റ്ററും നോസ് ക്യാപ്പും ബിക്കാനീറില്‍ കണ്ടെത്തി

MAY 11, 2025, 5:29 AM

ന്യൂഡെല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ, രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് മിസൈല്‍ ബൂസ്റ്ററും നോസ് ക്യാപ്പും കണ്ടെത്തിയത് ഇന്ത്യ അടുത്തിടെ നടത്തിയ തിരിച്ചടികളില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കി. ബ്രഹ്‌മോസ് മിസൈല്‍ വിക്ഷേപിക്കുന്നതിന് പിന്നാലെ ഉപേക്ഷിക്കപ്പെടുന്ന ഘടകങ്ങളാണ് ബൂസ്റ്ററും നോസ് ക്യാപും. അവശിഷ്ടങ്ങള്‍, ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു വിദൂര പ്രദേശത്ത് നിന്നാണ് കണ്ടെടുത്തത്. 

കണ്ടെത്തലിന്റെ സമയവും സ്വഭാവവുമാണ് കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്. പ്രത്യേകിച്ചും ഇന്ത്യയുടെ സമീപകാലത്തെ അതിര്‍ത്തി കടന്നുള്ള ഓപ്പറേഷനിലെ ഏറ്റവും പ്രധാനപ്പെട്ട ആക്രമണങ്ങളിലൊന്ന് ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) ഭീകര ശൃംഖലയുടെ ആസ്ഥാനമായ ബഹവല്‍പൂരിലായിരുന്നു. ആക്രമണത്തിന്റെ കൃത്യതയും കണ്ടെത്തിയ അവശിഷ്ടങ്ങളും സൂചിപ്പിക്കുന്നത് ലക്ഷ്യമിട്ട ഓപ്പറേഷനില്‍ വിജയകരമായി ഉപയോഗിച്ച ആയുധങ്ങളില്‍ ബ്രഹ്‌മോസ് ഉള്‍പ്പെട്ടിരിക്കാമെന്നാണ്. 

ഓപ്പറേഷന്‍ സിന്ദൂരില്‍ ബ്രഹ്‌മോസ് ഉപയോഗിച്ചതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവശിഷ്ടങ്ങളുടെ സവിശേഷതകള്‍ മിസൈലിന്റെ അറിയപ്പെടുന്ന പോസ്റ്റ്-ലോഞ്ച് മെക്കാനിക്‌സുകളുമായി ശക്തമായി യോജിക്കുന്നുവെന്ന് സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നു. ഇത് അതിവേഗ മിസൈല്‍, സൈനിക നടപടിയില്‍ ഒരു പങ്കു വഹിച്ചുവെന്ന സിദ്ധാന്തത്തിന് ബലം നല്‍കുന്നു.

vachakam
vachakam
vachakam

റഫീഖി (ഷോര്‍കോട്ട്), മുരീദ് (ചക്വാള്‍), നൂര്‍ ഖാന്‍ (റാവല്‍പിണ്ടി), റഹിം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയന്‍ (കസൂര്‍) എന്നിവിടങ്ങളിലെ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ നിരവധി തന്ത്രപ്രധാനമായ പാകിസ്ഥാന്‍ സൈനിക ആസ്തികളെയാണ് ഇന്ത്യന്‍ വ്യോമാക്രമണം ലക്ഷ്യം വെച്ചത്. കൂടാതെ, പാസ്രൂരിലെയും സിയാല്‍കോട്ടിലെയും റഡാര്‍ ഇന്‍സ്റ്റാളേഷനുകള്‍ കൃത്യതയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. സ്ഥിരീകരിച്ച സൈനിക ലക്ഷ്യങ്ങളിലേക്കുള്ള നാശനഷ്ടങ്ങള്‍ കര്‍ശനമായി പരിമിതപ്പെടുത്തുക, സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്താതിരിക്കുക, അതേസമയം പാകിസ്ഥാന്റെ യുദ്ധ ശേഷിയെ ഗണ്യമായി നശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ആക്രമണത്തിന് പിന്നിലുണ്ടായിരുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam