ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ. 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി.
ആക്രമണത്തിനുശേഷം, അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും അട്ടാരി അതിര്‍ത്തി ചെക്ക്പോസ്റ്റ് അടച്ചുപൂട്ടുകയും ചെയ്തു.
ഇതിന് മറുപടിയായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമാതിര്‍ത്തി നിഷേധിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തത്. എന്നിരുന്നാലും പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തി അടച്ചിരുന്നില്ല.
ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും (എല്‍ഒസി) അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ ആവര്‍ത്തിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സേന ഈ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്