ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂട്ടിയുടെ പുതിയ ചിത്രം. നിര്‍മാതാവ് ജോര്‍ജ് ആണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
ക്യാമറയുമായി പുറം തിരിഞ്ഞ് നില്ക്കുന്ന ഫോട്ടോയാണ് ജോര്‍ജ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കിരീടത്തിന്റെ ചിഹ്നത്തിനൊപ്പം സര്വജ്ഞന് എന്ന വിശേഷണത്തോടെയാണ് ജോര്‍ജ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ ചില ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ പൊതു വേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണിത്.
മമ്മൂട്ടി - വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്