ന്യൂഡെല്‍ഹി: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും മുന്‍ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെയും എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഈ നീക്കം. പ്രകോപനപരമായ പ്ര്‌സ്താവനകളുമായി ബിലാവലും ഇമ്രാനും രംഗത്തെത്തിയിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഈ ആഴ്ച ആദ്യം, ഹാനിയ ആമിര്‍, മഹിര ഖാന്‍, അലി സഫര്‍ എന്നിവരുള്‍പ്പെടെ നിരവധി പാകിസ്ഥാന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു.
'ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ത്ഥന ഞങ്ങള്‍ പാലിക്കുന്നതിനാല്‍' ഇന്ത്യയില്‍ അക്കൗണ്ട് ലഭ്യമല്ല എന്ന ഓട്ടോമേറ്റഡ് സന്ദേശം അവരുടെ അക്കൗണ്ടുകളില്‍ എക്‌സ് പ്രദര്‍ശിപ്പിച്ചു.
ഈ ആഴ്ച ആദ്യം, ഇന്ത്യയ്ക്കെതിരെ പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിന് നിരവധി പാകിസ്ഥാന്‍ മാധ്യമ സ്ഥാപനങ്ങളുടേതടക്കം 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ യൂട്യൂബ് ചാനലും വെള്ളിയാഴ്ച ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു.
ഇന്ത്യ സിന്ധു നദിയിലെ ജലം തടഞ്ഞാല്‍ രക്തം ഒഴുകുമെന്ന് കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏതൊരു സാഹസികതയ്ക്കും ഉചിതമായ മറുപടി നല്‍കാനുള്ള എല്ലാ കഴിവും പാകിസ്ഥാനുണ്ടെന്നും 2019 ല്‍ മുഴുവന്‍ രാജ്യത്തിന്റെയും പിന്തുണയോടെ തന്റെ സര്‍ക്കാര്‍ അത് ചെയ്തിരുന്നെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്