ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ വിജയം നേടാൻ ഇനിയും കാത്തിരിക്കണം. ഫുൾഹാമിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡ് സമനിലയിൽ പിരിഞ്ഞു.
ക്രേവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു.
മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. 58-ാം മിനിറ്റിൽ ഫുൾഹാം താരം റോഡ്രിഗോ മുനിസിന്റെ സെൽഫ് ഗോളാണ് യുണൈറ്റഡിന് ലീഡ് നൽകിയത്. എന്നാൽ പകരക്കാരനായി എത്തിയ എമിൽ സ്മിത്ത് റോവി 73-ാം മിനിറ്റിൽ ഫുൾഹാമിനായി സമനില ഗോൾ നേടി.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് പാഴാക്കിയതും തിരിച്ചടിയായി. സമനിലയോടെ ഫുൾഹാം തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നു. എന്നാൽ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം വഴങ്ങിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്