ക്രിസ്റ്റൽ പാലസിന്റെ 27 കാരനായ ഇംഗ്ലീഷ് മധ്യനിര താരം എബിറെചി എസെ ആഴ്‌സണൽ താരമാവും. താരത്തിനായി താരത്തിന്റെ കഴിഞ്ഞ റിലീസ് ക്ലോസിന്റെ ഏതാണ്ട് അടുത്ത തുകയായ 67 മില്യൺ പൗണ്ടിന് ക്രിസ്റ്റൽ പാലസ് അവസാനം രംഗത്ത് വന്ന ആഴ്‌സണലും ആയി ധാരണയിൽ എത്തുക ആയിരുന്നു.
ഏതാണ്ട് ഇതേ തുകക്ക് ടോട്ടനവും ആയി പാലസ് ധാരണയിൽ എത്തിയെങ്കിലും ആഴ്‌സണൽ ഈ ഡീൽ ഹൈജാക്ക് ചെയ്യുക ആയിരുന്നു. വളരെ വേഗമാണ് ആഴ്‌സണൽ ഈ ഡീൽ പൂർത്തിയാക്കിയത്.
നേരത്തെ തന്നെ തന്റെ അക്കാദമി ടീം കൂടിയായ ആഴ്‌സണലിലേക്ക് പോവണം എന്നു താൽപ്പര്യം കാണിച്ച എസെ ടോട്ടനത്തിനു മുകളിൽ ആഴ്‌സണൽ തിരഞ്ഞെടുക്കുക ആയിരുന്നു. നേരത്തെ തന്നെ ആഴ്‌സണലും ആയി എസെ വ്യക്തിഗത ധാരണയിൽ എത്തിയത് ആയി സൂചനകൾ വന്നിരുന്നു. 5 വർഷത്തെ കരാറിന് ആവും താരം ആഴ്‌സണലിൽ ചേരുക എന്നാണ് റിപ്പോർട്ട്.
നാളെ നടക്കുന്ന യുഫേഫ കോൺഫറൻസ് ലീഗ് യോഗ്യതയിൽ പാലസിനായി കളിച്ച ശേഷം എസെ ആഴ്‌സണൽ മെഡിക്കലിൽ പങ്കെടുത്തു കരാറിൽ ഒപ്പ് വെക്കും എന്ന് ദ അത്‌ലറ്റിക്കിന്റെ ഡേവിഡ് ഓർണസ്റ്റിയിൻ റിപ്പോർട്ട് ചെയ്തു. 13 -ാമത്തെ വയസ്സിൽ തന്നെ റിലീസ് ചെയ്ത തന്റെ അക്കാദമി ക്ലബ്ബിലേക്കുള്ള മടക്കം കൂടിയാണ് എസെക്ക് ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്