സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ച് ബി.സി.സി.ഐ

AUGUST 23, 2025, 4:22 AM

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ച് ബി.സി.സി.ഐ.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയിലെ വരാൻ പോകുന്ന രണ്ട് ഒഴിവുകളിലേക്കാണ് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഗാർക്കറുടെ കാലാവധി 2026 വരെ നീട്ടിയതിന് പിന്നാലെയാണ് പുതിയ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിന് പുറമെ വനിതാ ടീമിന്റെയും ജൂനിയർ പുരുഷ ടീമിന്റെയും സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സെപ്തംബറിൽ നടക്കുന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിലായിരിക്കും പുതിയ സെലക്ടർമാരുടെ നിയമം അംഗീകരിക്കുക. സീനിയർ പുരുഷ ടീം സെലക്ടറാവാൻ കുറഞ്ഞത് ഏഴ് ടെസ്റ്റുകളിലും അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളലോ അല്ലെങ്കിൽ 10 ഏകദിനങ്ങളിലോ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ കളിച്ചിരിക്കണമെന്നാണ് യോഗ്യത.

vachakam
vachakam
vachakam

ഇതിന് പുറമെ കഴിഞ്ഞ അഞ്ച് വർഷത്തിന് മുമ്പ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചവരും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബി.സി.സി.ഐയുടെ ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റികളിൽ അംഗമാകാനും പാടില്ല. നിലവിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ ശിവ് സുന്ദർ ദാസ് (മധ്യമേഖല),സുബ്രതോ ബാനർജി(കിഴക്കൻ മേഖല), അജയ് രത്ര(വടക്കൻ മേഖല), ശ്രീധരൻ ശരത്(ദക്ഷിണ മേഖല) എന്നിവരാണുള്ളത്.

വനിതാ സെലക്ഷൻ കമ്മിറ്റിയിൽ 4 ഒഴിവുകൾ

നീതു ഡേവിഡ് അധ്യക്ഷയായ വനിതാ ടീം സെലക്ഷൻ കമ്മിറ്റിയിൽ നാല് ഒഴിവുകളാണുള്ളത്. ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മുൻ താരങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിന് മുമ്പ് വിരമിച്ചവരും ബി.സി.സി.ഐയുടെ കീഴിലുള്ള ക്രിക്കറ്റ് കമ്മിറ്റികളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അംഗമല്ലാത്തവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

vachakam
vachakam
vachakam

അണ്ടർ 22 പുരുഷ ടീമിനെ തെരഞ്ഞെടുക്കാനുള്ള ജൂനിയർ സെലക്ഷൻ കമ്മിറ്റിയിൽ ഒരു ഒഴിവുമുണ്ട്. 25 ഫസ്റ്റ് ക്ലാസ് മത്സരമെങ്കിലും കളിച്ചിട്ടുള്ള മുൻ താരങ്ങൾക്കും കഴിഞ്ഞ അഞ്ച് വർഷത്തിന് മുമ്പ് വിരമിച്ചവരും ബി.സി.സി.ഐയുടെ കീഴിലുള്ള ക്രിക്കറ്റ് കമ്മിറ്റികളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അംഗമല്ലാത്തവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam