പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ ജയം. വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൂക്കാസ് പക്വേറ്റയുടെ തകർപ്പൻ ഗോളിലൂടെ വെസ്റ്റ് ഹാം ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ പിന്നീട് ചെൽസി അടിച്ച ഗോളിന്റെ എണ്ണമെടുക്കാൻ മാത്രമാണ് വെസ്റ്റ് ഹാമിന് കഴിഞ്ഞത്.
ജേവോ പെഡ്രോ, പെഡ്രോ നെറ്റോ, എൻസോ ഫെർണാണ്ടസ്, മോയ്‌സസ് കൈസെഡോ, ട്രെവോ ചലോബ എന്നിവരാണ് ചെൽസിക്കായി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ 2021 ഡിസംബറിന് ശേഷം ആദ്യമായി ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും 5 വിജയങ്ങൾ മാത്രം നേടിയ ഗ്രഹാം പോട്ടറിന് വെസ്റ്റ് ഹാമിന് വേണ്ടി പ്രതിരോധം തീർക്കാൻ കഴിഞ്ഞില്ല.
പുതിയ ഗോൾകീപ്പർ മാഡ്‌സ് ഹെർമാൻസന്റെ പിഴവുകൾ വെസ്റ്റ് ഹാമിന് വിനയായി. അദ്ദേഹത്തിന്റെ പിഴവുകളിൽ നിന്നാണ് രണ്ട് ഗോളുകൾ പിറന്നത്. കളി തീരും മുൻപ് തന്നെ ആരാധകർ സ്റ്റേഡിയം വിട്ടതും മത്സരശേഷം വെസ്റ്റ് ഹാം താരങ്ങളെ കൂക്കിവിളിച്ചതും ടീം വലിയ പ്രതിസന്ധിയിലാണെന്നതിന്റെ സൂചന നൽകി. സീസണിലെ ആദ്യ മത്സരത്തിൽ പുതിയതായി സ്ഥാനക്കയറ്റം ലഭിച്ച സണ്ടർലാൻഡിനോട് 3-0ന് തോറ്റ വെസ്റ്റ് ഹാമിന് ഈ തോൽവി വലിയ തിരിച്ചടിയാണ് നൽകിയത്. ഈ തോൽവിയോടെ ഗ്രഹാം പോട്ടറുടെ ഭാവി ആശങ്കയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്