കേരളാ ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകർപ്പൻ ജയം

AUGUST 22, 2025, 3:50 AM

കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ സഞ്ജുവിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വിജയം. ട്രിവാൻഡ്രം റോയൽസിനെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സഞ്ജുവിന്റെ സഹോദരനും ബ്ലൂ ടൈഗേഴ്‌സ് ക്യാപ്ടനുമായ സാലി സാംസൺ അർധ സെഞ്ച്വറി നേടി.

കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്‌സിയിൽ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നത്തേത്. സഞ്ജുവിന്റെ മൂത്ത സഹോദരൻ സാലി സാംസണായിരുന്നു ടീം ക്യാപ്ടൻ. സഞ്ജു വൈസ് ക്യാപ്ടനും. കളിയിൽ ഉടനീളം മികച്ച ഫീൽഡിങ് പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.
നിശ്ചിത ഓവറിൽ വെറും 97 റൺസിനാണ് ട്രിവാൻഡ്രം റോയൽസിനെ കൊച്ചി പുറത്താക്കിയത്. 32 പന്തിൽ 28 റൺസെടുത്ത അഭിജിത്ത് പ്രവീൺ ആണ് ട്രിവാൻഡ്രത്തിന്റെ ടോപ് സ്‌കോറർ.

മറുപടി ബാറ്റിങ്ങിൽ സാലിയാണ് ടീമിനെ 8 വിക്കറ്റിന്റെ അത്ഭുതകരമായ വിജയത്തിലേക്ക് നയിച്ചത്. സഞ്ജിവിന്റെ ബാറ്റിങ് കാണാൻ എത്തിയവർക്ക് അതിന് അവസരം ലഭിച്ചില്ലെങ്കിലും ആരാധകരെ സാലി നിരാശരാക്കിയില്ല. 50 റൺസുമായി പുറത്താകാതെ നിന്ന നായകൻ ബൗണ്ടറി അടിച്ചാണ് അർധ സെഞ്ച്വറിയും വിജയ റണ്ണും നേടിയത്. 30 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉൾപ്പെടുന്നതായിരുന്നു സാലിയുടെ ഇന്നിംഗ്‌സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam