ഡഗ്ലസ് ലൂയിസിനെ സ്വന്തമാക്കി യുവന്റസ്

AUGUST 22, 2025, 8:00 AM

നോട്ടിംഗ്ഹാം ഫോറസ്റ്റ് ബ്രസീലിയൻ മിഡ്ഫീൽഡർ ഡഗ്ലസ് ലൂയിസിനെ യുവന്റസിൽ നിന്ന് സ്വന്തമാക്കി. 27കാരനായ ലൂയിസ് ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഫോറസ്റ്റിൽ ചേരുന്നത്.

പ്രീമിയർ ലീഗ് ടീമിനായി നിശ്ചിത എണ്ണം മത്സരങ്ങൾ കളിച്ചാൽ ലൂയിസിനെ ടീമിൽ നിലനിർത്തും. അല്ലെങ്കിൽ 30 മില്യൺ യൂറോയ്ക്ക് താരത്തെ സ്ഥിരമായി ടീമിലെത്തിക്കാൻ ഫോറസ്റ്റിന് ഓപ്ഷനുണ്ട്.

കഴിഞ്ഞ വർഷം ആസ്റ്റൺ വില്ലയിൽ നിന്ന് 50 മില്യൺ യൂറോയ്ക്കാണ് ലൂയിസ് യുവന്റസിലെത്തിയത്. എന്നാൽ അവിടെ അദ്ദേഹത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. സെരി എയിൽ 27 മത്സരങ്ങളിൽ മാത്രമാണ് ലൂയിസ് കളിച്ചത്. അതിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം നേടിയത്.

vachakam
vachakam
vachakam

ഒമറി ഹച്ചിൻസൺ, ജെയിംസ് മകാറ്റി, അർനാഡ് കലിമുൻഡോ, ഡാൻ എൻഡോയ് തുടങ്ങിയ കളിക്കാരെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ഈ നീക്കം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam