വെടിക്കെട്ടു ബാറ്റിംഗുമായി റിങ്കു സിംഗ്

AUGUST 23, 2025, 4:12 AM

ഉത്തർപ്രദേശ് പ്രീമിയർ ലീഗ് ടി20യിൽ ബാറ്റിംഗ് വെടിക്കെട്ടുമായി ഇന്ത്യൻ താരം റിങ്കു സിംഗ്. ഗോരഖ്പൂർ ലയൺസിനെതിരായ മത്സരത്തിൽ 48 പന്തിൽ 108 റൺസുമായി പുറത്താകാതെ നിന്ന റിങ്കുവിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തിൽ മീററ്റ് മാവെറിക്‌സ് ആറ് വിക്കറ്റിന്റെ അനായാസ ജയം നേടി.

ആദ്യം ബാറ്റ് ചെയ്ത ഗോരഖ്പൂർ ലയൺസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മീററ്റ് മാവെറിക്‌സ് എട്ടോവർ കഴിഞ്ഞപ്പോൾ 3-84 എന്ന നിലയിൽ തകർന്നപ്പോഴാണ് അഞ്ചാമനായി റിങ്കു ക്രീസിലെത്തിയത്.

നേരിട്ട ആദ്യ 34 പന്തിൽ 58 റൺസെടുത്ത റിങ്കു അടുത്ത 14 പന്തിൽ 51 റൺസ് കൂടി അടിച്ചെടുത്ത് ടീമിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 22 പന്തിൽ 22 റൺസുമായി ഷാബ് യുവരാജ് റിങ്കുവിനൊപ്പം പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 130 റൺസടിച്ചപ്പോൾ 108 റൺസും റിങ്കുവിന്റെ ബാറ്റിൽ നിന്നായിരുന്നു. 48 പന്തിൽ ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്‌സ്. 38 പന്തിൽ 68 റൺസിലെത്തിയ റിങ്കു പിന്നീട് നേരിട്ട എട്ട് പന്തിൽ രണ്ട് ഫോറും അഞ്ച് സിക്‌സും പറത്തി.

vachakam
vachakam
vachakam

സിക്‌സ് അടിച്ച് സെഞ്ചുറി തികച്ച റിങ്കു തുടർച്ചയായി മൂന്ന് സിക്‌സുകൾ പറത്തിയാണ് ടീമിനെ വിജയവര കടത്തിയത്. മൂന്ന് കളികളിൽ മീററ്റിന്റെ രണ്ടാം ജയമാണിത്. മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ മീററ്റ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഏഷ്യാ കപ്പ് ടീമിൽ റിങ്കുവിനെ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ഉയരുമ്പോഴാണ് യുപി ടി20 ലീഗിൽ റിങ്കുവിന്റെ ബാറ്റിംഗ് വെടിക്കെട്ട് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗോരഖ്പൂറിനായി ക്യാപ്ടൻ ധ്രുവ് ജുറെൽ 32 പന്തിൽ 38 റൺസടിച്ചപ്പോൾ നിഷാന്ത് കുശ്‌വാ 24 പന്തിൽ 37 റൺസടിച്ചു


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam