വാഷിംഗ്ടണ്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന്‍ നെഹാല്‍ മോദി അമേരിക്കയില്‍ അറസ്റ്റിലായി. ബെല്‍ജിയം പൗരത്വമുള്ള നെഹാല്‍ മോദിയെ ജൂലൈ നാലിനാണ് കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.
യുഎസ് പ്രോസിക്യൂഷന്‍ പരാതി പ്രകാരം, പിഎംഎല്‍എയുടെ സെക്ഷന്‍ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് നെഹാലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യക്ക് വലിയ നയതന്ത്ര വിജയമാണ് അറസ്റ്റ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഏകദേശം 13,500 കോടി രൂപ വായ്പയായി നേടിയശേഷം വഞ്ചിച്ചതിന് നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, നെഹാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നിലവിലുള്ളത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
നീരവ് മോദിയെ കൈമാറുന്നതിന് യുകെ ഹൈക്കോടതി നേരത്തെ അംഗീകാരം നല്‍കിയെങ്കിലും നിരവധി അപ്പീലുകള്‍ സമര്‍പ്പിച്ചതിനാല്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ വൈകുകയാണ്. ലണ്ടന്‍ ജയിലില്‍ കഴിയുന്ന നീരവിനെ 2019ല്‍ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
ഈ വര്‍ഷം ആദ്യം, ഇന്ത്യയുടെ കൈമാറ്റ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് 65 കാരനായ ചോക്‌സിയെ ആന്റ്‌വെര്‍പ്പില്‍ അറസ്റ്റ് ചെയ്തതായി ബെല്‍ജിയം സര്‍ക്കാര്‍ അറിയിച്ചു. ചോക്‌സി 2018ല്‍ ഇന്ത്യ വിട്ട് കരീബിയന്‍ രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ പൗരത്വം നേടി താമസിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്