സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ച് ബാഴ്‌സലോണ

MAY 17, 2025, 3:48 AM

ബാഴ്‌സലോണ: രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെ ലാലിഗ കിരീടം ഉറപ്പിച്ച് സൂപ്പർ ക്ലബ് ബാഴ്‌സലോണ. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ എസ്പാന്യോളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സ ഇത്തവണ കിരീടം ഉറപ്പിച്ചത്.

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 78 പോയിന്റാണുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും റയലിന് ബാഴ്‌സയെ മറികടക്കാനാകില്ല. 

കഴിഞ്ഞ ദിവസം എൽ ക്ലാസിക്കോയിൽ റയലിനെ തോൽപ്പിക്കാനായതാണ് ബാഴ്‌സയ്ക്ക് കിരീട വഴിയിൽ നിർണായകമായത്. ചാമ്പ്യൻസ് ലീഗ് സെമിയിലെ തോൽവിയുടെ സങ്കടം കഴുകികളയുന്നതായി ബാഴ്‌സയ്ക്ക് ലാലിഗ കിരീടം.

vachakam
vachakam
vachakam

എസ്പാന്യോളിനെതിരെ രണ്ടാം പകുതിയിലാണ് ബാഴ്‌സയുടെ ഗോളുകൾ വന്നത്. 53-ാം മിനിട്ടിൽ കൗമാര വിസ്മയം ലമീൻ യമാലിലൂടെ ലീഡെടുത്ത ബാഴ്‌സ രണ്ടാം പകുതിയുടെ അധികസമയത്ത് (90+6) ഫെർമിൻ ലോപ്പസിലൂടെ വിജയമുറപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam