ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എട്ട് താരങ്ങൾക്ക് ഐ.പി.എൽ പ്ലേ ഓഫ് മത്സരങ്ങൾ നഷ്ടമാവും. മുംബൈയുടെ കോർബിൻ ബോഷ്, ഹൈദരാബാദിന്റെ വിയാൻ മൗൾഡർ, പഞ്ചാബിന്റെ മാർകോ യാൻസൻ, ലക്നൗവിന്റെ എയ്ഡൻ മാർക്രാം, ബെംഗളൂരുവിന്റെ ലുംഗി എൻഗിഡി, ഗുജറാത്തിന്റെ കാഗിസോ റബാഡ, മുംബൈയിൽ റയാൻ റിക്കിൾട്ടൺ, ഡൽഹിയുടെ ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർ ഈ മാസം 26ന് നാട്ടിലേക്ക് മടങ്ങും. എട്ട് താരങ്ങളെ 26ന് തിരിച്ചയക്കണമെന്ന് ബി.സി.സി.ഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചു.
നേരത്തേ മേയ് 25ന് ഫൈനൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ചാണ് താരങ്ങളുടെ മടക്ക യാത്ര ക്രമീകരിച്ചത്. എന്നാൽ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഒരാഴ്ച ഐ.പി.എൽ നിർത്തിവച്ചപ്പോൾ ഫൈനൽ മേയ് മൂന്നിലേക്ക് മാറ്റുകയായിരുന്നു. ജൂൺ പതിനൊന്നിന് തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. ഫൈനലിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ തെംബ ബവൂമ നയിക്കും. 15 അംഗ ടീമിനെയാണ് ഹെഡ് കോച്ച് ഷുക്രി കോൺറാഡ് പ്രഖ്യാപിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ലുങ്കി എൻഗിഡിയും ദക്ഷിണാഫ്രിക്കൻ ടീമിലെത്തി.
എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ഡേവിഡ് ബെഡിംഗ്ഹാം, റിയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, വിക്കറ്റ് കീപ്പർ കൈൽ വെറെയ്ൻ എന്നിവരുൾപ്പെടുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര. പേസർമാരായി ഡെയ്ൻ പാറ്റേഴ്സൺ, ഓൾറൗണ്ടർമാരായ മാർക്കോ ജാൻസെൻ, വിയാൻ മൾഡർ, കോർബിൻ ബോഷ് എന്നിവരും ടീമിലുണ്ട്. കേശവ് മഹാരാജും സെനുരൻ മുത്തുസാമിയും സ്പിന്നർമാരായും ടീമിലെത്തി. ഇവരിൽ ഒരാൾക്കായിക്കും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കുക.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ദക്ഷിണാഫ്രിക്കൻ സ്ക്വാഡ്: തെംബ ബാവുമ (ക്യാപ്ടൻ), ടോണി ഡി സോർസി, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, മാർക്കോ ജാൻസെൻ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, കോർബിൻ ബോഷ്, കെയ്ൽ വെറെയ്നെ, ഡേവിഡ് ബെഡിംഗ്ഹാം, ട്രിസ്റ്റൻ സ്റ്റബ്സ്, റയാൻ റിക്കൽടൺ, സെനുറാൻ മുത്തുസാമി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്