ബാഴ്‌സലോണയുടെ ലാ ലിഗ മത്സരം യുഎസിൽ നടത്തുന്നതിനെ ആരാധകർ. മത്സരം പുറത്തേക്ക് കൊണ്ടുപോകുന്നത് ലീഗിനെ ബാധിക്കുമെന്നാണ് ആരാധക പക്ഷം. എന്നാല്‍ മത്സരങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് ലീഗിന് ഗുണമാണെന്ന് കരതുന്ന ആരാധകരുമുണ്ട്.
ഡിസംബർ 20 ന് നടക്കുന്ന ബാഴ്‌സ-വില്ലേറിയൽ മത്സരത്തിന് മിയാമി വേദിയാകും. മത്സരം യുഎസിൽ നടത്താൻ ലാ ലിഗ അധികൃതർ സമ്മതിച്ചിട്ടുണ്ട്. 2018 ന്റെ തുടക്കത്തിൽ, സ്‌പെയിനിന് പുറത്ത് മത്സരങ്ങൾ നടത്താൻ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ, അന്നത്തെ എതിർപ്പിനെത്തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, കാംപ് നൗവിലേക്ക് ലാ ലിഗ തിരിച്ചെത്തുകയാണ്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോം ഗ്രൗണ്ടായ കാംപ് നൗവില്‍ ബാഴ്‌സ കളിക്കാനിറങ്ങുന്നത്. 99000 പേര്‍ക്കിരിക്കാവുന്ന കാംപ് നൗ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കളത്തട്ടുകളില്‍ ഒന്നാണ്.
1957 സെപ്റ്റംബര്‍ 24ന് തുടങ്ങിയ കാംപ് നൗവ് നവീകരണത്തിനായി 2023ലായിരുന്നു അടച്ചിട്ടത്. 2023 മെയിലാണ് ബാഴ്‌സലോണ കാംപ നൗവില്‍ അവസാന ഹോം മത്സരം കളിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ കാംപ് നൗവിന് ഒരുലക്ഷത്തി അയ്യായിരം കാണികളെ ഉള്‍ക്കൊള്ളാനാവും. പതിനയ്യായിരം കോടി രൂപയാണ് നിര്‍മാണ ചെലവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്