2030 കോമൺ‌വെൽത്ത്; ഇന്ത്യയുടെ അപേക്ഷക്ക് ഐ‌.ഒ‌.എയുടെ അംഗീകാരം

AUGUST 13, 2025, 4:31 AM

2030 കോമൺ‌വെൽത്ത് ഗെയിംസിന്  ആതിഥേയത്വം വഹിക്കാൻ  ബിഡ് സമർപ്പിച്ച്  ഇന്ത്യ.  ഇന്ത്യയുടെ അപേക്ഷക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ‌.ഒ‌.എ) ഔദ്യോഗികമായി അംഗീകാരം നൽകി. 

പ്രത്യേക പൊതുയോഗത്തിൽ എല്ലാ മെഡൽ നേടുന്ന കായിക ഇനങ്ങളും ഉൾക്കൊള്ളുന്ന ഒരു പതിപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. അന്തിമ ബിഡ് രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്. 

കോമൺ‌വെൽത്ത് ഗെയിംസിനുള്ള താൽപ്പര്യ പത്രം ഇന്ത്യ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിനൊപ്പം, 2010 ലെ ആതിഥേയരായ ഡൽഹി, ഭുവനേശ്വർ എന്നിവയും പരിഗണിക്കുമെന്ന് ഐ.ഒ.എ പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞു.

vachakam
vachakam
vachakam

ഷൂട്ടിംങ്, അമ്പെയ്ത്ത്, ഗുസ്തി തുടങ്ങിയ മെഡൽ നേടുന്ന എല്ലാ കായിക ഇനങ്ങളും ഉൾപ്പെടുത്താനാണ് പദ്ധതി. കബഡി, ഖോ ഖോ തുടങ്ങിയ പരമ്പരാഗത കായിക ഇനങ്ങളും ഉൾപ്പെടുത്തുമെന്ന് ഐ.ഒ.എ ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബെ പറഞ്ഞു.

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഉദ്ദേശ്യപത്രം ഇന്ത്യ ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. 2010ൽ ഡൽഹിയിൽ നടന്ന മൾട്ടി-സ്‌പോർട്‌സ് ഇവന്റിന് ഇന്ത്യ മുമ്പ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam