മലയാളി സൂപ്പർ താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഞ്ജു റോയൽസിനോട് തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചതായും അടുത്ത സീസണിൽ പുതിയൊരു ടീമിനായി കളിക്കുമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.
സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രേഡ് ഡീലിലാകും സഞ്ജു ചെന്നൈയിൽ എത്തുകയെന്നും ആർ അശ്വിൻ ഈ ഡീലിൽ തിരിച്ച് രാജസ്ഥാൻ റോയൽസിലേക്ക് എത്തുമെന്നും വാർത്തകളുണ്ട്.
സഞ്ജു സാംസണെ ചെന്നൈയ്ക്ക് നൽകുമ്പോൾ, രാജസ്ഥാൻ റോയൽസിന് പകരമായി ലഭിക്കാൻ സാധ്യതയുള്ള രണ്ട് കളിക്കാരെ ചൂണ്ടിക്കാണിക്കാൻ റോബിൻ ഉത്തപ്പ മുന്നോട്ട് വന്നിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന് നിലവിൽ ഫിനിഷർമാരില്ലെന്നും ഹെറ്റ്മെയർ മാത്രമാണ് അവിടെ ഫിനിഷർ എന്നും ഉത്തപ്പ പറയുന്നു, അതിനാൽ ചെന്നൈയിൽ നിന്ന് സാം കറനെയോ വിജയ് ശങ്കറിനെയോ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.
ചെന്നൈ സൂപ്പർ കിംഗ്‌സിന് സഞ്ജുവിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് വലിയൊരു മുതൽക്കൂട്ടായിരിക്കുമെന്നും റോബിൻ ഉത്തപ്പ ചൂണ്ടിക്കാട്ടി. ചെന്നൈ സൂപ്പർ കിംഗ്‌സിന് സഞ്ജുവിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ നിരവധി നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ഉത്തപ്പ ചൂണ്ടിക്കാട്ടി.
അതേ സമയം നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സഞ്ജു. ഐപിഎല്ലിൽ 18 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. സാം കറൻ, വിജയ് ശങ്കർ എന്നിവരെ വാങ്ങി സഞ്ജുവിനെപ്പോലൊരു സൂപ്പർ താരത്തെ വിട്ടുനൽകാൻ രാജസ്ഥാൻ റോയൽസ് തയ്യാറാകുമോയെന്ന് കണ്ട് തന്നെ അറിയണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്