2026 ലെ ഐപിഎൽ സീസണിന് മുമ്പ് തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഫ്രാഞ്ചൈസിയെ സമീപിച്ചതായി റിപ്പോർട്ട്. എന്നാൽ, മാനേജ്‌മെന്റും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. സഞ്ജുവിനെ ടീമിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. റിയാൻ പരാഗ് കാരണമാണ് സഞ്ജു ടീം വിടുന്നതെന്ന് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ് പറയുന്നു.
കഴിഞ്ഞ സീസണില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍നിന്ന് ഫിറ്റ്‌നസ് അനുമതി ലഭിക്കാത്തതിനാല്‍ ആദ്യ കുറച്ച് മത്സരങ്ങള്‍ സഞ്ജു ഇംപാക്ട് സബ് ആയാണ് കളിച്ചത്. റിയാന്‍ പരാഗായിരുന്നു ആ സമയങ്ങളില്‍ ക്യാപ്റ്റന്‍. പിന്നീട് സഞ്ജു തിരിച്ചെത്തിയപ്പോള്‍ വീണ്ടും പരിക്കുണ്ടായി. പരാഗ് വീണ്ടും ക്യാപ്റ്റനായി. ഈ ക്യാപ്റ്റന്‍സി തര്‍ക്കങ്ങള്‍ക്കിടയില്‍ സഞ്ജുവും രാഹുല്‍ ദ്രാവിഡും തമ്മില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സീസണ്‍ പകുതിയോടെ ദ്രാവിഡ് ഈ അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചു.
സഞ്ജുവിന്റെ അഭാവത്തിൽ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചു. ലഭിച്ച അവസരം വൈഭവ് നന്നായി ഉപയോഗിച്ചു, അതിൽ റെക്കോർഡ് സെഞ്ച്വറി ഉൾപ്പെടുന്നു. ടൂർണമെന്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡ് വൈഭവ് നേടി. ജയ്‌സ്വാളിനൊപ്പം വൈഭവിന്റെ മികച്ച ഓപ്പണിംഗ് ഇന്നിംഗ്‌സ് സഞ്ജുവിന്റെ സ്ഥാനം പ്രതിസന്ധിയിലാക്കി. ഇതായിരിക്കാം സഞ്ജുവിനെ റോയൽസ് വിടാൻ പ്രേരിപ്പിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്