പാകിസ്ഥാനെതിരായ അവസാന ഏകദിനത്തിൽ ആറ് വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇൻഡീസ് താരം ജെയ്ഡൻ സീൽസ് പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചു. 7.2 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സീല്‍സ് ആറ് വിക്കറ്റ് വീഴ്ത്തിയത്.
സീൽസിന്റെ പ്രകടനമാണ് വെസ്റ്റ് ഇൻഡീസിനെ 202 റൺസിന് വിജയിപ്പിക്കുകയും പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ വെറും 29.2 ഓവറിൽ 92 റൺസിന് ഓൾ ഔട്ടായി.
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പേരിലുള്ള റെക്കോഡാണ് സീല്‍സ് സ്വന്തം പേരിലാക്കിയത്. സ്റ്റെയ്ന്‍ 2013ല്‍ ഒമ്പത് ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇക്കാര്യത്തില്‍ ശ്രീലങ്കയുടെ തിസാര പെരേര മൂന്നാമത്. 2012ല്‍ 10 ഓവറില്‍ 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് തിസാര വീഴ്ത്തിയത്.
2025ല്‍ കളിച്ച എട്ട് ഏകദിനങ്ങളില്‍ നിന്ന് മാത്രം 18 വിക്കറ്റാണ് താരം വീഴ്ത്തിത്. 21 ടെസ്റ്റുകളില്‍ 88 വിക്കറ്റുകളും സീല്‍സ് സ്വന്തമാക്കി. പാകിസ്ഥാനെതിരെ 34 വര്‍ഷങ്ങള്‍ക്കിടെ വിന്‍ഡീസ് സ്വന്തമാക്കുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്. 1991ലാണ് അവസാനമായി വിന്‍ഡീസ്, പാകിസ്ഥാനെതിരെ പരമ്പര ജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്