2013 -ൽ ആനന്ദ് എൽ റായിയുടെ സംവിധാനത്തിൽ ധനുഷ് നായകനായി പുറത്തിറങ്ങിയ 'രാഞ്ഝണാ' എന്ന ചിത്രം എഐ ഉപയോഗിച്ച് മാറ്റം വരുത്തി പ്രദർശിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നതായി സംവിധായകൻ.
എഐ ഉപയോഗിച്ച് ക്ലൈമാക്സിൽ മാറ്റം വരുത്തിയ റീ റിലീസിനെതിരെ താനും നടൻ ധനുഷും നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നതായി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകൻ ആനന്ദ് എൽ റായ് സ്ഥിരീകരിച്ചു.
ശുഭകരമായ ക്ലൈമാക്സ് നൽകുന്ന പുതിയ പതിപ്പിനെ "വളരെ അപകടകരമായ ഒരു കീഴ്‌വഴക്കം" എന്ന് വിശേഷിപ്പിച്ച റായ്, സൃഷ്ടികളുടെ ഉടമസ്ഥാവകാശത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ പങ്കുവെച്ചു.
"എൻ്റെ മറ്റ് സിനിമകളെക്കുറിച്ചോർത്ത് ഞാൻ വളരെ ആശങ്കാകുലനാണ്. ധനുഷും അങ്ങനെതന്നെ. ഇത്തരം ബാഹ്യമായ ഇടപെടലുകളിൽ നിന്ന് ഞങ്ങളുടെ സൃഷ്ടികളെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ഞങ്ങൾ നിയമപരമായ പരിഹാരങ്ങൾ തേടുകയാണ് ” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്