ഹൻസിക മോട്വാനി വിവാഹ മോചിതയാവുന്നു എന്ന ഗോസിപ്പുകൾ കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. അഭ്യൂഹം ശക്തമാകുമ്പോൾ വിവാഹ വീഡിയോ ഉൾപ്പെടെ പോസ്റ്റുകൾ താരം സമൂഹമാദ്ധ്യമത്തിൽ നിന്ന് നീക്കം ചെയ്തു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ഭർത്താവ് സൊഹൈൽ കതൂരിയുമായി വിവാഹബന്ധം വേർപെടുത്താൻ ഹൻസിക ഒരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. 2022 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. ജിയോ ഹോട്സ്റ്റാറിൽ ആറു എപ്പിസോഡുകളുള്ള ഷോയിലൂടെയാണ് ഇരുവരും വിവാഹം ആഘോഷിച്ചത്.
എന്നാൽ 2025 ജൂലായ് 18നു ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ പുതിയ പോസ്റ്റുകളൊന്നും ഹൻസിക പങ്കുവച്ചിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിൽ നിന്നുള്ള ഹൻസികയുടെ അസാന്നിദ്ധ്യവും സൊഹൈലിനൊപ്പമുള്ള മിക്ക പോസ്റ്റുകളും ഡിലീറ്റ് ചെയ്തതും ആണ് ഇവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിക്കാൻ കാരണമായത്. എന്നാൽ താരം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്