ഇന്ത്യന്‍ തനിമയുള്ള വസ്ത്രം അണിഞ്ഞെത്തി; ദമ്പതികള്‍ക്ക് റസ്റ്ററന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി, വൈറലായി വീഡിയോ

AUGUST 8, 2025, 8:26 PM

ന്യൂഡല്‍ഹി: വസ്ത്രധാരണത്തിന്റെ പേരില്‍ ഡല്‍ഹിയിലെ ഒരു റസ്റ്ററന്റില്‍ ദമ്പതികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പിതംപുരയിലുള്ള റസ്റ്ററന്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ഇന്ത്യന്‍ തനിമയുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് ദമ്പതികള്‍ ആരോപിച്ചു. മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും മാനേജര്‍ തങ്ങളോട് മോശമായി പെരുമാറി. ചുരിദാര്‍ ധരിച്ചാണ് സ്ത്രീ റസ്റ്ററന്റിലെത്തിയത്. ടീഷര്‍ട്ടും പാന്റുമായിരുന്നു ഭര്‍ത്താവിന്റെ വേഷം. 


സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ പ്രതികരണവുമായെത്തി. റസ്റ്ററന്റെ അടച്ചുപൂട്ടണമെന്ന് പലരും പ്രതികരിച്ചു. എന്നാല്‍ ആരോപണം റസ്റ്ററന്റ് ഉടമ നീരജ് അഗര്‍വാള്‍ നിഷേധിച്ചു. ദമ്പതികള്‍ ടേബിള്‍ ബുക്ക് ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല റസ്റ്ററന്റിന് യാതൊരു വിധ വസ്ത്ര നയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വീഡിയോ വൈറലായതോടെ മന്ത്രി കപില്‍ മിശ്ര സംഭവത്തില്‍ ഇടപെട്ടു. '' ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവം അന്വേഷിക്കും. എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും കപില്‍ മിശ്ര പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam