അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്നെ തേജോവധം ചെയ്യാനാണ് ശ്രമം എന്നും കുക്കു പറയുന്നു. പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങൾക്കെതിരെയാണ് പരാതി.
മെമ്മറി കാർഡുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും അനാവശ്യമായി എൻറെ പേര് വലിച്ചിഴയ്ക്കുന്നു, കടുത്ത സൈബർ ആക്രമണം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയുമാണ് പരാതി.
പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ ആരോപണവുമായി രംഗത്തു വന്നിരുന്നു. നടിമാർ ദുരനുഭവങ്ങൾ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻറെ കയ്യിലാണ് എന്നായിരുന്നു ആരോപണം. എന്നാൽ കുക്കു പരമേശ്വരൻ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാർവതി പറയുന്നത്.
ഹേമ കമ്മിറ്റി വരുന്നതിന് മുൻപ് അമ്മയിലെ വനിതാ അംഗങ്ങൾ ഒരുമിച്ചുകൂടി സിനിമാ മേഖലയിൽ നിന്ന് തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചിരുന്നുവെന്നും ആ യോഗം വീഡിയോയിൽ പകർത്തിയതിൻറെ മെമ്മറി കാർഡ് കുക്കു പരമേശ്വരനാണ് കൈവശം വച്ചതെന്നും പൊന്നമ്മ ബാബു ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്