ദിയ കൃഷ്‍ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ചിരുന്നു. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്‍ണ.
ഒരുപാടു പേരുടെ കണ്ണു തുറപ്പിച്ച കേസായിരുന്നു ഇതെന്നാണ് സിന്ധു കൃഷ്‍ണ വ്യക്തമാക്കുന്നത്. ''അവർ അറസ്റ്റിലായി എന്നത് തന്നെ വലിയൊരു കാര്യമാണ്. പബ്ലിക്കിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ കേസാണിത്. തട്ടിപ്പു നടത്തിയ പണം കൊണ്ട് അവർ വീട് വെക്കുകയും സ്വർണം വാങ്ങുകയും സാധനങ്ങൾ വാങ്ങുകയും ചെയ്തു. നിങ്ങൾക്കിങ്ങനെ ചെയ്തപ്പോൾ കുറ്റബോധം ഒന്നും തോന്നിയില്ലേ എന്ന് കാറിൽ വെച്ച് അമ്മു ആ കുട്ടികളോട് ചോദിച്ചിരുന്നു. തോന്നി ചേച്ചീ എന്നാണ് അവർ പറഞ്ഞത്.
തെറ്റാണെന്ന് അവർക്ക് അറിയാം. പക്ഷെ എളുപ്പത്തിൽ പൈസ കിട്ടുമ്പോൾ അതിന്റെ സുഖം അനുഭവിച്ച് ക്രേസ് ആകും. എല്ലാവരും പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരുപാടു പേരുടെ കണ്ണു തുറപ്പിച്ച കേസായിരിക്കും ഇത്" എന്നാണ് സിദ്ധു കൃഷ്ണ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്