മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെയും ഫാഷൻ ഡിസൈനറും സ്പൈസ് ഗേൾസ് അംഗവുമായ വിക്ടോറിയ ബെക്കാമിന്റെയും മകനാണ് ബ്രൂക്ലിൻ ബെക്കാം. ഇദ്ദേഹം ഒരു മോഡലും ഫോട്ടോഗ്രാഫറുമാണ്, അദ്ദേഹത്തിന്റെ ഭാര്യ നിക്കോള പെൽറ്റ്സ് ആകട്ടെ മോഡലും നടിയും കോടീശ്വരിയുമാണ്.
എന്നിരുന്നാലും, പിതാവ് ഡേവിഡ് ബെക്കാമിന്റെ 50-ാം ജന്മദിന പാർട്ടി ഒഴിവാക്കിയതിനെ തുടർന്ന് ദമ്പതികൾ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. കുടുംബ കലഹത്തെ തുടർന്ന് താര ദമ്പതികൾ പാർട്ടി ഒഴിവാക്കി എന്നായിരുന്നു വാർത്ത.
അമ്മായിയമ്മ വിക്ടോറിയയും മരുമകൾ നിക്കോള പെൽറ്റ്സും അത്ര രസത്തിലല്ല. പിറന്നാളിന് വിക്ടോറിയയും ഡേവിഡും നേരിട്ട് ചെന്ന് വിളിച്ചിട്ടും ബ്രൂക്ലിൻ ബെക്കാമയും നിക്കോള പെൽറ്റ്സും ചെന്നില്ല എന്ന് പറഞ്ഞായിരുന്നു വിവാദങ്ങൾ. എന്നാൽ ഇതൊന്നും ഇരുവരെയും ബാധിച്ചിട്ടേയില്ല. ഇപ്പോഴിതാ മൂന്നാം വിവാഹ വാർഷികത്തിന് ബ്രൂക്ലിൻ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
പ്രിയപ്പെട്ട നിക്കോള, വിവാഹ വാർഷിക ആശംസകൾ പ്രിയേ. ഞാൻ നിന്നെ ഒരുപാട് പ്രണയിക്കുന്നു, ഓരോ നിമിഷവും നിന്നോടുള്ള പ്രണയം കൂടിക്കൊണ്ടിരിയ്ക്കുകയാണ്. നീ എന്നെ നല്ല ഒരു മനുഷ്യനാക്കി, ഇതിലും നല്ല ഒരു പങ്കാളിയെ എനിക്ക് ലഭിക്കില്ല. നീയാണ് എന്റെ ആത്മാവും ബലവും. നിന്നെ ഒരുപാട് പ്രണയിക്കുന്നു- എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. കുടുംബ കലഹത്തിനിടയിലും ഇരുവരുടെയും ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാകുന്നു എന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റ് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്