എഡ് ഷീരനുമായി ചേർന്ന് ഡ്രംസ് വായിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവം: ക്രിസ് ഹെംസ്വർത്ത്

AUGUST 6, 2025, 12:53 AM

ഹോളിവുഡ് താരമായ ക്രിസ് ഹെംസ്വർത്ത് ഗായകനായ എഡ് ഷീരനുമായി ചേർന്ന് വേദി പങ്കിട്ടത് വലിയ രീതിയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ആ വലിയ വേദിയിൽ പാട്ടിനൊപ്പം ഡ്രംസ് വായിച്ചതെക്കുറിച്ചുള്ള തന്റെ മനോഹരമായ അനുഭവം പങ്കുവയ്ക്കുകയാണ് ക്രിസ് ഹെംസ്വർത്ത്.

"ഒരുപാട് ആളുകൾക്കു മുന്നിൽ, ഒരേ പാട്ടിനും താളത്തിനും ചേരുമ്പോൾ ഉണ്ടാകുന്ന അനുഭവം വളരെ പ്രത്യേകതയുള്ളതാണ്. അതൊരു മനോഹര അനുഭവം പോലെ ആണ്, എല്ലാവരും ഒരേ ഉദ്ദേശ്യത്തോടെ ഒന്നിക്കുന്ന ഒരു വൈകാരിക സമയം!" എന്നാണ് അദ്ദേഹം ആ അനുഭവത്തെ വർണിച്ചത്. National Geographic ഒരുക്കിയ "Limitless: Live Better Now" എന്ന ഡോക്യുമെന്ററി പരമ്പരയുടെ ഭാഗമായിരുന്നു ഈ പ്രകടനം.

ഈ പരമ്പരയിൽ ഹെംസ്വർത്ത് തന്റെ ജീവിതത്തിൽ വ്യത്യസ്തമായ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ ഏറ്റെടുക്കുന്നുണ്ട്, അതിലൂടെ ഭയങ്ങൾ അതിജീവിക്കുകയും, നല്ല ജീവിതം നയിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അദ്ദേഹം ഡ്രംസ് വായിക്കാൻ പഠിച്ചു. തുടർന്ന് എഡ് ഷീരന്റെ ലൈവ് കൺസേർട്ടിൽ വേദിയിൽ നിറഞ്ഞ കാണികളുടെ മുന്നിൽ പെർഫോമൻസ് നടത്തി.

vachakam
vachakam
vachakam

ഈ പരമ്പരയുടെ ആദ്യ സീസൺ (2022) വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിൽ അദ്ദേഹം തീവ്രമായ വ്യായാമങ്ങൾ, ഭയം നേരിടാനുള്ള പരീക്ഷണങ്ങൾ, ബോധതലത്തിന് അപ്പുറമുള്ള അവസ്ഥകൾ എന്നിവയ്ക്ക് വിധേയനായിരുന്നു.

ഇനി പുതിയ സീസണിൽ അദ്ദേഹം ആരോഗ്യത്തെക്കുറിച്ചും മരണം എന്ന യാഥാർത്ഥ്യത്തെ എങ്ങനെ മനസ്സിലാക്കണം എന്നും ജീവിതത്തിന്റെ അർത്ഥം തേടിയുള്ള യാത്രയെ കുറിച്ചും പഠിക്കും എന്നാണ് ലഭിക്കുന്ന വിവരം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam